|

ഒരു കളിക്കാരനെന്ന നിലയില്‍ ഞാന്‍ കോഹ്‌ലിയെ ബഹുമാനിക്കുന്നു: നവീന്‍ ഉള്‍ ഹഖ്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഐ.സി.സി ലോകകപ്പില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയുണ്ടായിരുന്നു. മത്സരത്തിനിടെ നവീന്‍ ഉള്‍ ഹഖും വിരാട് കോഹ്‌ലിയും പരസ്പരം കെട്ടിപ്പിടിക്കുന്ന ദൃശവും ഏറെ ശ്രദ്ധ നേടിയിരുന്നു. 2023 ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സില്‍ കളിക്കുന്ന നവീനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ കളിക്കുന്ന കോഹ്‌ലിയും തമ്മില്‍ വഴക്കുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ 2023 ഏകദിന ലോകകപ്പില്‍ ഇരുവരും തങ്ങളുടെ തര്‍ക്കങ്ങള്‍ തീര്‍ത്ത് സൗഹൃദം പങ്കുവെക്കുകയായിരുന്നു. എല്‍.എസ്.ജി ക്ക് നല്‍കിയ അഭിമുഖത്തിലായിരുവന്നു താരം സംഭവത്തെക്കുറിച്ച് സംസാരിച്ചത്.

‘ഒരു കളിക്കാരനെന്ന നിലയില്‍ ഞാന്‍ കോഹ്‌ലിയെ ബഹുമാനിക്കുന്നു, ക്രിക്കറ്റര്‍ എന്ന നിലയില്‍ അദ്ദേഹം ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. എല്ലാവര്‍ക്കും അതില്‍ പൂര്‍ണ ബോധ്യമുണ്ട്. ഞങ്ങള്‍ ഒരുമിച്ചു നിന്നപ്പോള്‍ പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിക്കുകയായിരുന്നു,’ നവീന്‍ പറഞ്ഞു.

കൂടാതെ കോഹ്‌ലിയോട് എനിക്ക് മോശമായി ഒന്നും തോന്നിയിട്ടില്ലെന്ന് നവീന്‍ പറഞ്ഞിരുന്നു.

‘അവര് ഫീല്‍ഡിങ്ങിലായിരുന്നപ്പോഴാണ് സംഭവം ഉണ്ടായത്. അടുത്ത തവണ കാണുമ്പോള്‍ സ്ലെഡ്ജ് ചെയ്യുകയോ എന്തെങ്കിലും പറയുകയോ ചെയ്യുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. ലോകകപ്പില്‍ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ പേര് വിളിച്ച് എന്നെ കളിയാക്കുന്നത് നിര്‍ത്താന്‍ ആളുകളോട് പറയുന്ന ആംഗ്യം രസകരമായിരുന്നു,’ നവീന്‍ കൂട്ടിച്ചേര്‍ത്തു.

2023 മത്സരത്തില്‍ ഇന്ത്യ ഫൈനല്‍ വരെ എത്തിയത് തോല്‍വിയറിയാതെയാണ്. എന്നാല്‍ ഓസീസിനോടുള്ള ഫൈനല്‍ മത്സരത്തിലെ തോല്‍വി ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

Content Highlight: I respect Kohli as a player, Naveen ul Haq