Entertainment
അന്ന് ഞാനവരുടെ കാലുപിടിച്ചു, പിന്നീട് അവര്‍ പ്ലാന്‍ ചെയ്ത സിനിമയാണത്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 09:21 am
Saturday, 19th April 2025, 2:51 pm

ഷാജി കൈലാസ് സംവിധാനം ചെയ്ത് രണ്‍ജി പണിക്കര്‍ രചന നിര്‍വഹിച്ച സിനിമയാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ ജഗദീഷ് ആണ് പ്രധാന വേഷത്തിലെത്തിയത്. കോമഡി വേഷങ്ങളില്‍ മാത്രം സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന ജഗദീഷന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ഈ ചിത്രം. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയത് സുരേഷ് ഗോപിയായിരുന്നു. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.

സ്ഥലത്തെ പ്രധാന പയ്യന്‍സിന്റെ കഥ ഇതായിരുന്നില്ലെന്നും അന്ന് ജഗദീഷ് ഹീറോ കാലഘട്ടമായിരുന്നെന്നും ജഗദീഷ് പറയുന്നു. സിനിമയിലെ പ്രൊഡ്യൂസര്‍ ജഗദീഷിനെ വെച്ചിട്ടൊരു സിനിമ ചെയ്യാന്‍ റെഡിയാണെന്ന് ഷാജി കൈലാസിനോടും രണ്‍ജി പണിക്കരോടും പറഞ്ഞുവെന്നും അവര്‍ തന്നോട് വന്നുകഥ പറഞ്ഞുവെന്നും ജഗദീഷ് പറഞ്ഞു.

അമ്മാവന്‍ മരുമകന്‍ കഥയും കുസൃതികളുമൊക്കെയാണ് കഥയെന്നും മരുമകന്‍ താനായിരുന്നെന്നും ജഗദീഷ് പറയുന്നു. അപ്പോള്‍ താനവരുടെ കാലുപിടിച്ചുവെന്നും തലസ്ഥാനം പോലൊരു സിനിമ തരൂ എന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്‍ജി പണിക്കരുടെ ഡയലോഗുകള്‍ തനിക്ക് പറയണമെന്നും ഷാജി കൈലാസിന്റെ വിരട്ട് ഷോട്ടുകളൊക്കെ തനിക്ക് വേണമെന്ന് പറഞ്ഞ് താന്‍ അവരുടെ കാലുപിടിച്ചുവെന്നും തന്നോട് ‘നാല് ദിവസം സമയം താ’ എന്നവര്‍ പറഞ്ഞുവെന്നും ജഗദീഷ് പറയുന്നു.

പിന്നീട് അവര്‍ പ്ലാന്‍ ചെയ്തതാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്നും ‘എന്റെ ശബ്ദത്തിന് ഗാംഭീര്യമില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും’ എന്ന് തന്നെക്കൊണ്ട് ആമുഖം പറയിപ്പിച്ചിട്ടാണ് രണ്‍ജി പണിക്കര്‍ തന്നെക്കൊണ്ട് നെടുംനീള ഡയലോഗുകള്‍ പറയിപ്പിച്ചിട്ടുള്ളതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

സ്ഥലത്തെ പ്രധാന പയ്യന്‍സിന്റെ കഥ ഇതായിരുന്നില്ല. ജഗദീഷ് ഹീറോ കാലഘട്ടമാണ്. അപ്പോള്‍ ആ സിനിമയിലെ പ്രൊഡ്യൂസര്‍ ജഗദീഷിനെ വെച്ചിട്ടൊരു സിനിമ ചെയ്യാന്‍ റെഡിയാണെന്ന് ഷാജി കൈലാസിനോടും രണ്‍ജി പണിക്കരോടും പറഞ്ഞു. അവര്‍ എന്നോട് വന്നൊരു കഥ പറഞ്ഞു. അമ്മാവന്‍ – മരുമകന്‍ കഥയും കുസൃതികളുമൊക്കെയാണ് കഥ. മരുമകന്‍ ഞാനാണ്.

അപ്പോള്‍ ഞാന്‍ അവരുടെ കാലുപിടിച്ചു. നിങ്ങള്‍ തലസ്ഥാനം പോലൊരു സിനിമ താ പ്ലീസ് എന്ന് പറഞ്ഞു. രണ്‍ജി പണിക്കരുടെ ഡയലോഗുകള്‍ എനിക്ക് പറയണം. ഷാജി കൈലാസിന്റെ വിരട്ട് ഷോട്ടുകളൊക്കെ എനിക്ക് വേണം എന്നു പറഞ്ഞ് ഞാന്‍ റിക്വസ്റ്റ് ചെയ്തു.

‘നാല് ദിവസം സമയം താ’ എന്നവര്‍ പറഞ്ഞു. എന്നിട്ട് അവര്‍ പ്ലാന്‍ ചെയ്തതാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ്. അപ്പോഴും ‘എന്റെ ശബ്ദത്തിന് ഗാംഭീര്യമില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും’ എന്ന് ആമുഖമായിട്ട് പറയിപ്പിച്ചിട്ടാണ് രണ്‍ജി പണിക്കര്‍ എന്നെക്കൊണ്ട് നെടുംനീള ഡയലോഗുകള്‍ പറയിപ്പിച്ചിട്ടുള്ളത്,’ ജഗദീഷ് പറയുന്നു.

Content Highlight: I requested to them, and this is the film they planned later: Jagadish