| Sunday, 23rd February 2020, 7:57 am

'മെഹബൂബ മുഫ്തിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു'; പൊതു സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയ ശേഷം കശ്മീര്‍ നേതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മിരില്‍ പൊതു സുരക്ഷാ നിയമം ചുമത്തി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വീട്ടു തടങ്കലില്‍ നിന്ന്  മോചനം ലഭിച്ചാല്‍ മെഹബൂബ  കശ്മിരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍  ശ്രമിക്കുമെന്നാണ് കരുതുന്നതെന്നും രാജ്‌നാഥ് സിങ് കൂട്ടിചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതിരോധ മന്ത്രി കശ്മീര്‍ വിഭജനത്തെ കുറിച്ചും അവിടുത്തെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചും സംസാരിച്ചത്.

കശ്മിര്‍ ഇപ്പോള്‍ സമാധാനപരമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കളെ മോചിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കശ്മീരില്‍ സര്‍ക്കാര്‍ ആരെയും ചൂഷണം ചെയ്തിട്ടില്ല എന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം.

കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെ പ്രധാന നേതാക്കളെല്ലാം വീട്ടു തടങ്കലിലാണ്. കശ്മിര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള,  ഒമര്‍ അബ്ദുള്ള എന്നിവരും ആഗസ്ത് അഞ്ച് മുതല്‍ വീട്ട് തടങ്കലിലാണ്.

 ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിരവധി നേതാക്കളെ വീട്ട് തടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നെങ്കിലും മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് എതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയാണ് ഇപ്പോള്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more