[share]
[] ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യയിലടക്കം മൂന്ന് രാജ്യങ്ങളിലായി നടക്കും.
ബംഗ്ലാദേശ്, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ഐ.പി.എല്ലിന് വേദിയാകുന്ന മറ്റ് രാജ്യങ്ങള്‍.
ഐ.പി.എല്ലിന്റെ ആദ്യഘട്ട മത്സരങ്ങള്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ യു.എ.ഇയിലാവും നടക്കുക.
രണ്ടാംഘട്ട മത്സരങ്ങള്‍ മെയ് 1 മുതല്‍ 13 വരെ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നടക്കും. ജൂണ്‍ ഒന്നിന് ഇന്ത്യയിലായിരിക്കും ഫൈനല്‍ മത്സരം നടക്കുക.
ഐ.പി.എല്‍ മത്സരങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്നതിനാല്‍ മതിയായ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി.സി.സി.ഐയെ അറിയിച്ചിരുന്നു.
അതിനാല്‍ മത്സരങ്ങള്‍ നടത്താന്‍ യു.എ.ഇ, ദക്ഷിണാഫ്രിക്ക, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളെ പരിഗണിച്ചിരുന്നു.