| Thursday, 23rd May 2013, 3:13 pm

ഫുട്‌ബോളിലും ഐ.പി.എല്‍ മോഡല്‍ ടുര്‍ണ്ണമെന്റ് വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി:  ക്രിക്കറ്റിനെ കൂടാതെ ഫുട്‌ബോളിലും ഐ.പി.എല്‍ മോഡല്‍ ടൂര്‍ണ്ണമെന്റ് വരുന്നു. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ബൈച്ചുംങ് ബൂട്ടിയ, സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി, ഡിഫന്‍ഡര്‍ സയ്യിദ് റഹീം നബി  തുടങ്ങിയ സീനിയര്‍ കളിക്കാര്‍  ഓള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ആരംഭിക്കാനൊരുങ്ങുന്ന ഐ.പിഎല്‍ മോഡല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.

അടുത്ത ജനുവരിയോടെയാണ് ഫെഡറേഷന്‍ ഫുട്ബാള്‍ ലീഗ് തുടങ്ങാനൊരുങ്ങുന്നത്.[]

ഐ.എം.ജി റിലയന്‍സുമായി ചേര്‍്ന്നാണ് ഫുട്ബാള്‍ ഫെഡറേഷന്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ക്രിക്കറ്റിലെ ഐ.പി.എല്ലിന് സമാനമായിട്ടായിരിക്കും ഫുട്‌ബോളിലെ  ഈ ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുക.

ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ ഇപ്പോഴത്തെ ഗോളിക്കീപ്പര്‍ സുബറത്താ പാലടക്കം  ഈ ലീഗ് ഫുട്ബാളില്‍ കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
ഇവരെ കൂടാതെ മറ്റ് പത്ത് ഇന്ത്യന്‍ കളിക്കാരും ലീഗില്‍ കളിക്കാന്‍ സമ്മതമറിയിച്ചിട്ടുണ്ട്.

ടീമുകളുടെ എണ്ണവും, മറ്റ് കാര്യങ്ങളും തീരുമാനിച്ച് വരികയാണെന്നും, ഇന്ത്യയില്‍ ഫുട്ബാളിനെ ജനകീയമാക്കാന്‍ ഇത്തരം ശ്രമങ്ങള്‍ ഏറെ ഗുണം ചെയ്യുമെന്നും ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more