| Thursday, 30th March 2023, 8:35 pm

ലാലേട്ടനും അഞ്ജലി മേനോനും പറഞ്ഞ കാര്യത്തിലെ കുഴപ്പം മാത്രമേ ഞാന്‍ റിയാക്റ്റ് ചെയ്തുള്ളൂ: ഉണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ റിവ്യൂകളിലൂടെ സുപരിചിതനായ വ്‌ളോഗറാണ് ഉണ്ണി. തന്റെ തിയേറ്റര്‍ റെസ്‌പോണ്ട്‌സ് വീഡിയോകള്‍ക്കെതിരെ വരുന്ന കമന്റുകളില്‍ പരിഭവമുണ്ടെന്ന് പറയുകയാണ് ഉണ്ണിയിപ്പോള്‍. ഫസ്റ്റ് ഹാഫില്‍ പോയി റിവ്യൂ ചേദിക്കുന്ന പരിപാടി ശരിയല്ലെന്നും അദ്ദേഹം ഡൂള്‍ ന്യൂസിലെ കാര്‍ത്തികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘പലയാളുകളും തിയേറ്റര്‍ റെസ്പോണ്ട്സിനെ കുറിച്ച് പറയുന്നതില്‍ എനിക്കെുള്ളൊരു പരിഭവം എന്താണെന്ന് വെച്ച് കഴിഞ്ഞാല്‍ ഫസ്റ്റ് ഹാഫില്‍ പോയി റിവ്യൂ ചോദിക്കുന്ന പരിപാടിയുണ്ട്.

അത് ഭയങ്കര റോങ്ങായിട്ടുള്ളൊരു കാര്യമാണ്. സിനിമ തീര്‍ന്നൊരു അഞ്ച് മിനിറ്റ് ഗ്യാപ്പ് കിട്ടണം. എന്നാലെ ഈ സിനിമ നമുക്ക് പ്രോസസ് ആകുള്ളൂ. സിനിമ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ കണ്ടതെന്തൊക്കെയോ ഉള്ളില്‍ കിടക്കും.

ഞാന്‍ തന്നെ റിവ്യൂ ചെയ്യുമ്പോള്‍ എനിക്ക് വേണമെങ്കില്‍ തിയേറ്ററിന് ഇറങ്ങിയ ഉടനെ തന്നെ ഒരു ഫോണ്‍ എടുത്ത് റിവ്യൂ ചെയ്യാം. ഞാന്‍ അങ്ങനെ ഒന്നോ രണ്ടോ റിവ്യൂസ് ചെയ്തിട്ടുണ്ട്. പക്ഷേ അത് ഭയങ്കരം അപൂര്‍ണമായി എനിക്ക് തന്നെ തോന്നിയിട്ടുണ്ട്,’ ഉണ്ണി പറഞ്ഞു.

താന്‍ റിവ്യൂവിലൂടെ ഒരാളെ ആക്രമിക്കുകയല്ല ചെയ്യുന്നതെന്നും മുന്നില്‍ വരുന്ന പ്രൊഡക്ടിനെയാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എഡിറ്റിങ് അറിയാത്തവരൊക്കെ സിനിമയെ വിലയിരുത്തുന്നതെന്തിനാണെന്ന് ലാലേട്ടന്‍ ചോദിക്കുമ്പോഴും, സിനിമയെ വളരെ പ്രിവിലേജ്ഡ് ആയിട്ടുള്ള ആള് വിലയിരുത്തിയത് പോലെ ബാക്കിയുള്ളവര്‍ക്ക് വിലയിരുത്തിയാലെന്താണെന്ന ചോദിക്കുന്ന അഞ്ജലി മേനോന്റെ ചോദ്യത്തിനേയും, അവര്‍ പറഞ്ഞതില്‍ എവിടെയാണ് കുഴപ്പമെന്ന് മാത്രമേ ഞാന്‍ റിയാക്റ്റ് ചെയ്തുള്ളൂ.

അല്ലാതെ റിവ്യൂ ചെയ്യുന്നതൊക്കെ തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല. റിവ്യൂ ആകാം. അതിനെ ഇങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാതിരുന്നാല്‍ എല്ലാവര്‍ക്കും അത് സഹായകമായിരിക്കും എന്നേ പറഞ്ഞിട്ടുള്ളൂ. അതില്‍ ഞാനെന്റെ കറക്റ്റ് ലൈനിലൂടെയാണ് പോകുന്നത്.

അവിടെ ഒരാളെ ആക്രമിക്കുക എന്ന പ്രോസസ് അല്ല ചെയ്യുന്നത്, ഞാന്‍ കൃത്യമായി നമ്മുടെ പ്രൊഡക്ടിനെയാണ് വിമര്‍ശിക്കുന്നത്. എനിക്ക് ഉത്തമ ബോധ്യമുള്ളത് കൊണ്ട് ഞാന്‍ അത്തരം സാധനം വരുമ്പോള്‍ ഭൂരിഭാഗം അവോയ്ഡ് ചെയ്യാറാണുള്ളത്,’ ഉണ്ണി പറഞ്ഞു.

content highlight:  I only reacted to the confusion in what Laletan and Anjali Menon said: Unni

We use cookies to give you the best possible experience. Learn more