ഐ.ഒ.സി പ്ലാന്റിലെ സമരം: ചര്‍ച്ച പരാജയം, ട്രക്കുകള്‍ പിടിച്ചെടുക്കും
Kerala
ഐ.ഒ.സി പ്ലാന്റിലെ സമരം: ചര്‍ച്ച പരാജയം, ട്രക്കുകള്‍ പിടിച്ചെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2013, 12:41 pm

[]കൊല്ലം: പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലെ സമരത്തില്‍ പങ്കെടുക്കുന്ന ട്രക്കുകള്‍ പിടിച്ചെടുക്കാന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍ദ്ദേശം നല്‍കി. []

ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍പ്പാക്കാന്‍ കളക്ടര്‍ വിളിച്ച ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് ട്രക്കുകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സമരം അവസാനിപ്പിക്കാന്‍ വ്യാഴാഴ്ച മന്ത്രിയുടെ നേതൃത്വത്തിലും രാവിലെ കളക്ടറുടെ അധ്യക്ഷതയിലും ചര്‍ച്ച നടന്നെങ്കിലും വിജയിച്ചില്ല.

ബോണസ് നല്‍കില്ലെന്ന നിലപാടില്‍ ട്രക്ക് ഉടമകള്‍ ഉറച്ചുനിന്നു. രാവിലെ നടത്തിയ പരാജയപ്പെട്ടെങ്കിലും കളക്ടര്‍ ഒരു റൗണ്ട് ചര്‍ച്ചകൂടി നടത്തും.

സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ തെക്കന്‍ ജില്ലകളില്‍ പാചകവാതക ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് ട്രക്കുകള്‍ പിടിച്ചെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

സമരം അവസാനിച്ചാലും ഗ്യാസ് വിതരണം സാധാരണ നിലയിലാകാന്‍ ദിവസങ്ങളെടുക്കും.