| Wednesday, 10th April 2013, 12:39 pm

വാനമ്പാടി പാട്ട് നിര്‍ത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാ ലോകത്ത് തന്റെ ശബ്ദം ഇനി അധികനാള്‍ ഉണ്ടാകില്ലെന്ന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍. ഇന്ത്യന്‍ സിനിമാ ലോകത്ത് തന്റെ ശബ്ദത്തിന് ഇനി സ്ഥാനമില്ലെന്നാണ് ലതാ മങ്കേഷ്‌കര്‍ പറയുന്നത്.[]

“ഞങ്ങള്‍ പാടാന്‍ തുടങ്ങിയ കാലത്ത് നിന്ന് സിനിമ ഒരുപാട് മാറിയിരിക്കുന്നു. ഈ മാറ്റം നല്ലതല്ല എന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ, പുതിയ സിനിമാ ലോകത്ത് എന്റെ സാന്നിധ്യം ആവശ്യമില്ല. ഇന്ന് ഏതെങ്കിലും ചിത്രത്തില്‍ പാടാന്‍ അവസരം കിട്ടിയാല്‍ അത് നന്നായി പാടാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം എനിക്കില്ല.” ലതാ മങ്കേഷ്‌കര്‍ പറയുന്നു.

36 ഭാഷകളിലായി 1000 ഓളം സിനിമകളില്‍ പാടിയ ലതാ മങ്കേഷ്‌കര്‍ മാറ്റങ്ങള്‍ ലോകത്ത് അനിവാര്യമാണെന്നും പറയുന്നു.

ക്ലാസിക്കല്‍ ഗാനങ്ങളില്‍ തുടങ്ങി റൊമാന്റിക്, ഗസല്‍, ഭജന്‍ സംഗീതങ്ങളിലൂടെ നിരവധി ആരാധകരെയാണ് ലതാ മങ്കേഷ്‌കര്‍ സ്വന്തമാക്കിയത്.

1943 ല്‍ തന്റെ 13 ാമത്തെ വയസ്സിലാണ് ലതാ മങ്കേഷ്‌കര്‍ സംഗീത ലോകത്തേക്ക് എത്തുന്നത്. മറാത്തി ചിത്രമായ ഗജാഭൂ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി പാടുന്നത്.

2011 ല്‍ പുറത്തിറങ്ങിയ തേരെ ഹസ്‌നേ സേ എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് 83 വയസ്സുകാരിയായ ലതാ മങ്കേഷ്‌കര്‍ അവസാനമായി പാടിയത്.

We use cookies to give you the best possible experience. Learn more