കൊച്ചി: വ്യക്തിപരമായി തനിക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി തന്നിട്ടുണ്ടെങ്കിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ലെന്ന് നടന്‍ ഹരീഷ് പേരടി.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളിഗോപിക്കെതിരെയും ഹരീഷ് പേരടി രംഗത്തെത്തി. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു രംഗമെടുത്ത് പോസ്റ്റ് ചെയ്ത മുരളി ഗോപിക്ക് മറുപടിയും ഹരിഷ് പേരടി നല്‍കി.
തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷം പരാജയപ്പെട്ട നില്‍ക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിര്‍ക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്നും ഹരീഷ് പേരടി പറഞ്ഞു.
ലൂസിഫറിലെ സംഭഷണത്തെയും ഹരീഷ് പേരടി വിമര്‍ശിച്ചു. ഒരു മഹാപ്രളയത്തില്‍ ഏതെക്കയോ തന്തമാര്‍ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും ‘ നിന്റെ തന്തയല്ലാ എന്റെ തന്താ ”…. എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നില്‍ നല്ല നമസ്‌കാരം എന്നും ഹരീഷ് പേരടി പറഞ്ഞു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നല്ല തിരക്കഥകളില്‍ ഒന്ന് തന്നെയാണ് LRL അതില്‍ ഒരു അഭിപ്രായ വിത്യാസവുമില്ലാ… അതു കൊണ്ടു തന്നെയാണ് മുന്‍കൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വര്‍ക്കുകള്‍ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തിപരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങള്‍ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ… പ്രത്യേകിച്ചും തിരഞ്ഞെടുപ്പില്‍ ഇടുത്പക്ഷം പരാജയപ്പെട്ട നില്‍ക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിര്‍ക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാന്‍ വിശ്വസിക്കുന്നു… ഒരു മഹാപ്രളയത്തില്‍ ഏതെക്കയോ തന്തമാര്‍ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും ‘ നിന്റെ തന്തയല്ലാ എന്റെ തന്താ ”…. എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നില്‍ നല്ല നമസ്‌കാരം…
മുരളിഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഏകാധിപന്മാര്‍, പല കൊടികള്‍ക്ക് മുന്നിലും ശിരസ്സ് താഴ്ത്തി നില്‍ക്കുമെങ്കിലും, സ്വയം ഉണ്ടാക്കിയ നിയമാവലിയിലും സ്വന്തമായി കെട്ടിയുണ്ടാക്കിയ ധാരണാസമുച്ചയങ്ങളിലും മാത്രം ജീവിക്കും.
അംഗബലവും ആയുധബലവും ഉപയോഗിച്ചുള്ള രാഷ്ട്രീയ അടിച്ചമര്‍ത്തലുകളിലൂടെ, അവര്‍ താത്ക്കാലിക ജയങ്ങള്‍ കൊയ്യുമ്പോഴും സമൂഹമനസ്സ് എന്ന
അവര്‍ക്ക് അപ്രാപ്യമായ ഗൂഢ ഉദ്യാനങ്ങളില്‍ വിരിയുന്ന മുറിവേറ്റ ഓര്‍മ്മയുടെ ഒരായിരം രക്തപുഷ്പങ്ങളെ കാണാതെയും തൊടാനാവാതെയും മുന്നേറും. ശക്തമായ അപായ സൂചനകളെ അവഗണിച്ചുകൊണ്ട് തന്നെയായിരിക്കും ഈ മുന്നേറ്റം.
On this 30th anniversary of the Tiananmen Square protests, here’s sharing a fan-made montage of an LRL scene, one of the main reference points of which, is the June Fourth Incident of 1989 and the ‘Tank Man resistance’ that followed.