| Friday, 28th October 2022, 4:10 pm

പണിയെടുപ്പിച്ചിട്ട് കൂലി തരാത്ത ബാഴ്‌സക്ക് ഈ ഗതി വരുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു: മുൻ ബാഴ്‌സ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണിൽ കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ബാഴസലോണയുടെ പതനം. വളരെ മോശം ഫോമിലുള്ള പ്രകടനമാണ് ബാഴ്‌സ പുറത്തെടുത്തത്.

അവസാന കച്ചിത്തുരുമ്പായിരുന്ന മത്സരത്തിൽ ബയേൺ മ്യുണീക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് നിലംപരിശാക്കിയതോടെ ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്‌സലോണ പുറത്താവുകയുമായിരുന്നു.

ഇതാദ്യമായല്ല ബയേൺ ബാഴ്‌സലോണയുടെ വില്ലനാകുന്നത്. 2019-20 സീസണിൽ 8-2ന്റെ നാണം കെട്ട തോൽവി ബാഴ്‌സ ഏറ്റുവാങ്ങിയതും ബയേണിൽ നിന്നായിരുന്നു. അന്നാകട്ടെ ലയണൽ മെസി ബാഴ്‌സലോണ അടക്കി വാണിരുന്ന കാലവും.

അന്ന് ബയേണിനെ കീഴ്‌പ്പെടുത്താനാവാതെ ബാഴ്‌സ നിരാശരായെങ്കിലും സീസണിൽ മാൻ ഓഫ് ദി മാച്ച് മെസിയായിരുന്നു.

എന്നാൽ ഇന്ന് ബാഴ്‌സലോണയുടെ ഗതി അങ്ങനെയല്ല. സാവി പരിശീലകനായി ചുമതലയേറ്റതിന് ശേഷം ടീമിൽ അഴിച്ചുപണികൾ നടത്തിയിരുന്നെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.

ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ബാഴ്‌സലോണ കോച്ച് ക്വിക് സെറ്റിയെൻ. 2020ൽ ബയേൺ ബാഴ്‌സലോണയെ ആറ് ഗോളുകൾക്ക് തകർത്തപ്പോൾ ക്വിക് സെറ്റിയനായിരുന്നു ബാഴ്‌സ കോച്ച്.

അന്നദ്ദേഹം ചുമതലയേറ്റിട്ട് എട്ട് മാസം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിനാൽ ബാഴ്‌സ സെറ്റിയെനെ പുറത്താക്കുകയും ചെയ്തു.

അതിന്റെ പ്രതിഷേധത്തിലാണ് കോച്ച് ഇപ്പോൾ. ബാഴ്‌സയുടെ ഈ പതനം താൻ മുൻ കൂട്ടി കണ്ടിരുന്നെന്നും അതുകൊണ്ട് അത്ഭുതമൊന്നും തോന്നുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

താൻ ജോലി ചെയ്തതിന്റെ വേതനം ബാഴ്‌സ ഇതുവരെ തന്നു തീർത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ബാഴ്സക്ക് ഈ ഗതിവരുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. എനിക്ക് യാതൊരുവിധ അത്ഭുതവും തോന്നുന്നുമില്ല. മാത്രവുമല്ല, എന്റെ മുഴുവൻ സമയവും ഞാനവർക്ക് വേണ്ടി ചെലവഴിച്ചിട്ടും എനിക്കെന്റ ശമ്പളം ഇനിയും തന്നുതീർത്തിട്ടില്ല,’ സെറ്റിയൻ വ്യക്തമാക്കി.

വിയാറയലിന്റെ പുതിയ പരിശീലകനാണ് ക്വിക് സെറ്റിയൻ ഇപ്പോൾ. ഉനെയ് ഉമറിക്ക് പകരക്കരനായാണ് അദ്ദേഹം ക്ലബ്ബിലെത്തിയത്.

Content highlights: I’m not surprised by Barcelona’s situation because I expected it, says former barca coach Quique setien

Latest Stories

We use cookies to give you the best possible experience. Learn more