ഈ സീസണിൽ കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ബാഴസലോണയുടെ പതനം. വളരെ മോശം ഫോമിലുള്ള പ്രകടനമാണ് ബാഴ്‌സ പുറത്തെടുത്തത്.
അവസാന കച്ചിത്തുരുമ്പായിരുന്ന മത്സരത്തിൽ ബയേൺ മ്യുണീക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് നിലംപരിശാക്കിയതോടെ ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്‌സലോണ പുറത്താവുകയുമായിരുന്നു.
🚨 If Inter Milan Drop Points Against Viktoria Plzen, Then :
FC Barcelona Vs Bayern Munich would Become a Virtual Knockout Game for Barcelona. 😳
Muller’s Bayern Could Once again Knock Barcelona out of The UCL or Lewandowski Could Take The Revenge against Bayern Munich. 🍿🍿 pic.twitter.com/E6WjaEoZBr
— AZR (@AzrOrganization) October 26, 2022
ഇതാദ്യമായല്ല ബയേൺ ബാഴ്‌സലോണയുടെ വില്ലനാകുന്നത്. 2019-20 സീസണിൽ 8-2ന്റെ നാണം കെട്ട തോൽവി ബാഴ്‌സ ഏറ്റുവാങ്ങിയതും ബയേണിൽ നിന്നായിരുന്നു. അന്നാകട്ടെ ലയണൽ മെസി ബാഴ്‌സലോണ അടക്കി വാണിരുന്ന കാലവും.
അന്ന് ബയേണിനെ കീഴ്‌പ്പെടുത്താനാവാതെ ബാഴ്‌സ നിരാശരായെങ്കിലും സീസണിൽ മാൻ ഓഫ് ദി മാച്ച് മെസിയായിരുന്നു.
എന്നാൽ ഇന്ന് ബാഴ്‌സലോണയുടെ ഗതി അങ്ങനെയല്ല. സാവി പരിശീലകനായി ചുമതലയേറ്റതിന് ശേഷം ടീമിൽ അഴിച്ചുപണികൾ നടത്തിയിരുന്നെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.
Throwback: Bayern Munich 8 vs 2 Barcelona pic.twitter.com/j0APtUYaIG
— AA✰ (@advtomiwa) October 26, 2022