മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. താരങ്ങളുടെ ഭക്ഷണ രീതിയും മറ്റും തോല്‍വിക്ക് കാരണമായെന്നായിരുന്നു പ്രധാന വിമര്‍ശനം.
ഇതിനിടെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് തലേന്ന് പാക് താരങ്ങള്‍ മാഞ്ചസ്റ്ററിലെ ഷിയ കഫേയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. പാക് താരം ഷോയിബ് മാലികും ഭാര്യയും ഇന്ത്യന്‍ ടെന്നിസ് താരവുമായ സാനിയാ മിര്‍സയും പാക് ടീം അംഗങ്ങളും ഭക്ഷണം കഴിക്കുന്നതിന്റേയും പുക വലിക്കുന്നതിന്റേയും ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.
ഇതോടെ ഇന്ത്യക്കെതിരെ തോറ്റതിന് കാരണം പാക് ടീമിന്റെ ജങ്ക് ഫുഡ് പ്രേമമാണെന്ന വിമര്‍ശനവും ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടെ സാനിയാ മിര്‍സക്കെതിരെ പാക് താരം വീണാ മാലികും രംഗത്തെത്തി. അത്തരമൊരു ഇടത്ത് സ്വന്തം കുഞ്ഞിനെ കൊണ്ടുപോയ സാനിയയുടെ നടപടിയേയായിരുന്നു വീണാ മാലിക് വിമര്‍ശിച്ചത്.
Sania, I am actually so worried for the kid. You guys took him to a sheesha place isn’t it Hazardious? Also as far as I know Archie’s is all about junk food which isn’t good for athletes/Boys. You must know well as you are mother and athlete yourself? https://t.co/RRhaDfggus
— VEENA MALIK (@iVeenaKhan) June 17, 2019
”സാനിയ, നിങ്ങളുടെ കുട്ടിയെ ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ ഒരിക്കലും അവനെ ഹുക്ക വലിക്കുന്ന സ്ഥലത്ത് കൊണ്ടുപോകരുത്. അത് വാണിജ്യപരമായ എന്ത് ആവശ്യങ്ങള്‍ക്കായാലും. അത് ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ കായികതാരങ്ങള്‍ക്ക് ജങ്ക് ഫുഡ് കൊടുക്കുന്നതും നല്ലതല്ല. കായികതാരമെന്ന നിലക്കും അമ്മയെന്ന നിലക്കും ഇക്കാര്യം നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ”. എന്നായിരുന്നു വീണാ മാലിക്കിന്റെ ട്വീറ്റ്.