| Monday, 9th January 2023, 9:01 am

അവനെപോലെയല്ല ഞാൻ, മെസിയുള്ളപ്പോൾ എനിക്ക് സമയം ആവശ്യമില്ലായിരുന്നു; പെപ്പ് ഗ്വാർഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ അതിന്റെ പാരമത്യത്തിലെത്തിയിരിക്കുകയാണ്. ഒരു ഇടവേളക്ക് ശേഷം വീണ്ടും ആരംഭിച്ചിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ.

ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമുള്ള ലീഗുകളിലൊന്നായി കണക്കാക്കപ്പെടുന്ന പ്രീമിയർ ലീഗിൽ ഇത്തവണ കടുത്ത മത്സരങ്ങളാണ് നടക്കുന്നത്. വൻ ശക്തികൾ എന്നറിയപ്പെടുന്ന ബിഗ് സിക്സ് ക്ലബ്ബുകൾക്കൊപ്പം(ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ചെൽസി, ടോട്ടൻഹാം) ഇപ്പോൾ ന്യൂ കാസിൽ യുണൈറ്റഡും ബ്രൈട്ടണും കടുത്ത മത്സരം കാഴ്ച വെക്കുന്നുണ്ട്.

എന്നാലിപ്പോൾ ചെൽസിയുടെ മോശം പ്രകടനങ്ങളിൽ കടുത്ത അമർഷം പ്രകടിപ്പിക്കുകയാണ് ചെൽസി ആരാധകരിപ്പോൾ. ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന എഫ്.എ കപ്പിൽ കൂടി പരാജയപ്പെട്ടതോടെ ചെൽസിയുടെ പുതിയ പരിശീലകൻ ഗ്രഹാം പോട്ടർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചെൽസി ആരാധകർ.

ബ്രൈട്ടണിൽ മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് പോട്ടറെ ബ്രൈട്ടണിൽ നിന്നും ചെൽസി തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നത്. ചെൽസി ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായ തോമസ് ടുച്ചലിനെ പരിശീലക സ്ഥാനത്ത് നിന്നും നീക്കിയായിരുന്നു പോട്ടറെ ചെൽസി തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ആദ്യ മത്സരങ്ങളിൽ പോട്ടറുടെ നേതൃത്വത്തിൽ മെച്ചപ്പെട്ട പ്രകടനം ചെൽസി കാഴ്ച വെച്ചെങ്കിലും പിന്നീട് ക്ലബ്ബ് മോശം അവസ്ഥയിലേക്ക് തിരിച്ചു പോവുകയായിരുന്നു.

എന്നാലിപ്പോൾ പോട്ടറെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനും ലോകത്തിലെ തന്നെ മികച്ച പരിശീലകരിൽ ഒരാൾ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയുമായ പെപ്പ് ഗ്വാർഡിയോള.

ഒരു പരിശീലകനെ സംബന്ധിച്ച് അയാൾക്ക് പെട്ടെന്ന് ഒരു ടീമിനെ മികച്ചതാക്കാനാകില്ലെന്നും, അതിന് സമയം ആവശ്യമാണെന്നുമാണ് പെപ്പ് വിഷയത്തിൽ പ്രതികരിച്ചത്.

“ചെൽസിയുടെ ഉടമസ്ഥാൻ ടോഡ് ബൊഹ് ലിയോട് എനിക്ക് പൊട്ടറെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം മികച്ചവനാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് നിങ്ങൾ ആവശ്യത്തിന് സമയം നൽകണം.

വലിയ ക്ലബ്ബുകളെ സംബന്ധിച്ച് റിസൾട്ട്‌ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാൻ മനസിലാക്കുന്നു. പക്ഷെ അത് ഒരു ദിവസം കൊണ്ട് നേടാനാവുന്നതല്ല. അത് പതിയെ സംഭവിക്കുന്നതാണ്. ബ്രൈട്ടൺ നന്നായി കളിച്ചു. അവർക്ക് അഭിനന്ദങ്ങൾ,’ ഗ്വാർഡിയോള പറഞ്ഞു.

“ബാഴ്സലോണയിൽ എനിക്ക് മെസിയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് സെറ്റ് ആകാൻ കൂടുതൽ സീസണുകൾ ആവശ്യമില്ലായിരുന്നു. എല്ലാവർക്കും ആ ഭാഗ്യം ലഭിക്കില്ല,’ ഗ്വാർഡിയോള കൂട്ടിച്ചേർത്തു.

അതേസമയം ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റിയെ ചെൽസി തോൽപ്പിച്ചത്. ചെൽസിക്കായി മഹ്റസ്, ജൂലിയൻ അൽവാരസ്, ഫിൽ ഫോഡൻ മുതലായവരാണ് സിറ്റിയുടെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.

പ്രീമിയർ ലീഗിൽ 17 മത്സരങ്ങളിൽ നിന്നും 14 വിജയത്തോടെ 44 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 17 മത്സരങ്ങളിൽ നിന്നും ഏഴ് വിജയങ്ങളോടെ 27 പോയിന്റുകളുമായി പത്താം സ്ഥാനത്താണ് ചെൽസി.

Content Highlights:I’m not like him, I didn’t need time when Messi was there; Pep Guardiola

We use cookies to give you the best possible experience. Learn more