| Tuesday, 9th March 2021, 7:45 pm

ബ്രാഹ്മണസ്ത്രീയായ എന്നെ ആരും ഹിന്ദുധര്‍മ്മം പഠിപ്പിക്കേണ്ട; സുവേന്തു അധികാരിയോട് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി വിഭജനരാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെപിയുടെ വര്‍ഗീയ പ്രചരണത്തിന് തക്കതായ മറുപടി ജനങ്ങള്‍ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുവേന്തു അധികാരിയെ പാഠം പഠിപ്പിക്കാന്‍ ബംഗാളികള്‍ ഒരുങ്ങിയിരിക്കുകയാണെന്നും മമത പറഞ്ഞു.

’70:30 എന്ന വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനാകില്ല. ഞങ്ങള്‍ക്ക് എല്ലാവരും സമന്‍മാരാണ്’, മമത പറഞ്ഞു.

ഹിന്ദു- മുസ്‌ലീം കാര്‍ഡിറക്കിയാണ് സുവേന്തു അധികാരി പ്രചരണം നടത്തുന്നതെന്നും മമത പറഞ്ഞു. ‘ഞാനൊരു ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്നെ ആരും ഹിന്ദു ധര്‍മ്മം പഠിപ്പിക്കേണ്ടതില്ല’, മമത പറഞ്ഞു.

നന്ദിഗ്രാമിലെ പാര്‍ട്ടി യോഗത്തില്‍ മന്ത്രം ജപിച്ചാണ് മമത പങ്കെടുത്തത്. ബുധനാഴ്ചയാണ് മമത നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.

തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്തു അധികാരിയും മമതാ ബാനര്‍ജിയുമാണ് നന്ദിഗ്രാമില്‍ ഏറ്റുമുട്ടുന്നത്. തൃണമൂലില്‍ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്തു അടുത്തിടെയാണ് പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ എത്തിയത്.

മമത സ്ഥിരം മത്സരിക്കുന്ന ഭവാനിപുരില്‍ നിന്ന് മാറിയാണ് ഇക്കുറി നന്ദിഗ്രാമില്‍ ജനവിധി തേടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: I’m Brahmin, Don’t Teach Me Hindu Dharma’: Mamata Chants Chandipath, Slams BJP at Nandigram Rally

We use cookies to give you the best possible experience. Learn more