| Tuesday, 30th November 2021, 5:19 pm

ബിസിനസുകാരന്‍ തന്നെയാണ്, നൂറ് കോടി മുടക്കിയാല്‍ 105 കോടി കിട്ടണമെന്ന് കരുതുന്നതില്‍ എന്താണ് തെറ്റ്; പ്രതികരണവുമായി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാല്‍ ബിസിനസുകാരനാണെന്നും മരിച്ചാലും സിനിമ മുന്നോട്ട് പോകുമെന്നുമുള്ള വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍.

താന്‍ ബിസിനസുകാരന്‍ തന്നെയാണെന്നും 45 വര്‍ഷമായി ഈ സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

താന്‍ ബിസിനസുകാരന്‍ തന്നെയാണ്. 100 കോടി മുടക്കിയാല്‍ 105 കോടി കിട്ടണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റ്. താന്‍ സിനിമ നിര്‍മിക്കുന്ന ആള്‍ കൂടിയാണ്. തന്റെ പല സിനിമകളും സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കാലാപാനിയായാലും വാനപ്രസ്ഥമായാലും എന്നാലും അതിലൊന്നും ഒരു പരാതിയും പറഞ്ഞിട്ടില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു.

തിയറ്റര്‍ റിലീസിന് ശേഷമാണ് ഒ.ടി.ടിയിലേക്ക് മരക്കാര്‍ എന്ന സിനിമ നല്‍കാനിരുന്നത്. എന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് ഒന്നും പറയാനില്ല.
താന്‍ മരിച്ചാലും സിനിമ മുന്നോട്ടുപോകുമെന്നും അത് തിയറ്റര്‍ ഉടമകളും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സത്യനും പ്രേംനസീറും മരിച്ചും മമ്മൂട്ടിയും മോഹന്‍ലാലും മരിച്ചാലും സിനിമ മുന്നോട്ട് പോകുമെന്നും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിലെ ചിലര്‍ പ്രതികരിച്ചിരുന്നു.

ഡിസംബര്‍ 2 നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖരാണ് അഭിനയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

I’m a businessman Yes, What is wrong with assuming Rs 105 crore out of Rs 100 crore; Mohanlal with response Controversy 

We use cookies to give you the best possible experience. Learn more