| Tuesday, 27th November 2012, 12:25 pm

ഐ ലൗവ് മീ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജന്‍ നിര്‍മിച്ച് ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന “ഐ ലൗവ് മീ ചിത്രീകരണം ആരംഭിച്ചു.[]

ബാങ്കോക്കാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കേരളത്തില്‍ കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്റെ മറ്റ് ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.  അനൂപ് മേനോന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഇഷാ തല്‍വാര്‍, വിജയകുമാര്‍, ബിജു പപ്പന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സേതുവിന്റേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ദീപക് ദേവ് ഈണം പകര്‍ന്നിരിക്കുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വൈശാഖാ റിലീസാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

പ്രണയത്തിനും കുടുംബബന്ധത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രം ഏറെ സസ്‌പെന്‍സ് ത്രില്ലറുമായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ ബാങ്കോക്കില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more