ഞങ്ങളുടെ ഒരു ലവ് ട്രാക്കുണ്ട്, ഷൈന്‍ ഇത്രയും സുന്ദരനാണെന്ന് അറിഞ്ഞത് അപ്പോഴാണ്; ധ്രുവത്തിലെ മമ്മൂക്കയുടെ ആഢ്യത്വം ഫീല്‍ ചെയ്തു: ഐശ്വര്യ ലക്ഷ്മി
Movie Day
ഞങ്ങളുടെ ഒരു ലവ് ട്രാക്കുണ്ട്, ഷൈന്‍ ഇത്രയും സുന്ദരനാണെന്ന് അറിഞ്ഞത് അപ്പോഴാണ്; ധ്രുവത്തിലെ മമ്മൂക്കയുടെ ആഢ്യത്വം ഫീല്‍ ചെയ്തു: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th October 2022, 1:53 pm

ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് കുമാരി. ഇന്നലെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷൈന്‍ ടോം ചാക്കോയുടെയും ഐശ്വര്യയുടേയും സുരഭിയുടേയുമൊക്കെ പെര്‍ഫോമന്‍സ് മികച്ചു നില്‍ക്കുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിക്കുന്ന കുമാരിയുടെ ഭര്‍ത്താവായിട്ടാണ് ഷൈന്‍ എത്തുന്നത്. ധ്രുവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷൈന്‍ അവതരിപ്പിക്കുന്നത്.

ഷൈനിന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സായിരിക്കും കുമാരിയിലെ ധ്രുവന്‍ എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ഷൈനിന്റെ കഥാപാത്രമായുള്ള ട്രാന്‍സ്ഫര്‍മേഷന്‍സൊക്കെ അതിഗംഭീരമാണെന്നും ഷൈന്‍ ഇത്രയും സുന്ദരനാണ് എന്ന് മനസിലായത് ഈ ചിത്രത്തിലൂടെയാണെന്നും ഐശ്വര്യ പറയുന്നു.

‘ഷൈനിന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സായിരിക്കും കുമാരിയിലെ ധ്രുവന്‍. സട്ടിലായി ചെയ്യേണ്ട ഇടങ്ങളില്‍ അങ്ങനെയും അല്ലാത്തിടത്ത് മാറിയുമൊക്കെ അദ്ദേഹം പെര്‍ഫോം ചെയ്തിട്ടുണ്ട്.

സിനിമയുടെ സെക്കന്റ് ഹാഫില്‍ ഒരു ട്രാന്‍സ്ഫര്‍മേഷന്‍ വരുന്നുണ്ട്. ഞങ്ങളുടെ ഒരു ലവ് ട്രാക്ക്. ശരിക്കും ഷൈന്‍ ഇത്രയും ഭംഗിയുള്ള ഒരു മനുഷ്യനാണെന്ന് അറിയില്ലായിരുന്നു. ഹി ഈസ് വെരി വെരി ഹാന്‍ഡ്‌സം.

ആ ക്യാരക്ടറിന് ഒരു ട്രാന്‍സ്ഫര്‍മേഷന്‍ വന്നതിന് ശേഷമുള്ള ഒരു സീക്വന്‍സ് ഒക്കെയുണ്ട്. എനിക്ക് ധ്രുവം സിനിമയില്‍ മമ്മൂക്കയ്ക്ക് ഉള്ള ഒരു ആഢ്യത്വം ഉണ്ടല്ലോ ആ സംഭവം ഷൈനില്‍ ഫീല്‍ ചെയ്തു. അത് കഥാപാത്രത്തിലേക്ക് അത്രയ്ക്ക് അങ്ങ് കയറിനില്‍ക്കുന്നതുകൊണ്ടാണ്, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

കഥാപാത്രമാകാന്‍ അങ്ങേയറ്റം അധ്വാനിക്കാന്‍ മനസുള്ള വ്യക്തിയാണ് ഷൈന്‍ എന്നും 24 മണിക്കൂറും അഭിനയിക്കാനും അദ്ദേഹം തയ്യാറാണെന്നും ഐശ്വര്യ പറയുന്നു.

ഏത് അഭിമുഖങ്ങളില്‍ പോയാലും ഷൈന്‍ ടോം ചാക്കോയെ അനുകരിക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ മെയ്ന്‍ പരിപാടിയെന്ന് പറഞ്ഞ ഐശ്വര്യ ചിത്രത്തിന്റെ സംവിധായകനും ഷൈനും തമ്മില്‍ നടത്തുന്ന ഒരു സംഭാഷണം ഇമിറ്റേറ്റ് ചെയ്ത് കാണിക്കുകയും ചെയ്തു.

‘ഞാന്‍ അത്രയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഷൈന്‍. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ കളിയാക്കി സംസാരിക്കുന്നത്. അത് പുള്ളിക്കും അറിയാം. ഞാന്‍ പുള്ളിയുടെ മുന്നിലും ഇങ്ങനെ അനുകരിക്കാറുണ്ട്. ഇപ്പോള്‍ എവിടെ പോയാലും എന്റെ മെയ്ന്‍ ഐറ്റം ഷൈന്‍ എങ്ങനെയാണ് സംസാരിക്കുക എന്ന് കാണിച്ചുകൊടുക്കലാണ്. എന്ന് വെച്ച് ഞാന്‍ പുള്ളിയെ ബഹുമാനിക്കുന്നില്ല എന്നല്ല. ഒരു പ്രത്യേകതരം സംസാരം ആയതുകൊണ്ട് ഇമിറ്റേറ്റ് ചെയ്യുന്നു എന്നേയുള്ളൂ.

ചിത്രത്തില്‍ ഷൈനും സുരഭി ചേച്ചിയുമായി ഒരു കോമ്പിനേഷന്‍ സീക്വന്‍സ് ഉണ്ട്. ഭയങ്കര രസമായിരുന്നു. ഷൂട്ടിങ് കാണാന്‍ തന്നെ രസമായിരുന്നു. സ്‌ക്രീനില്‍ വരുമ്പോള്‍ ആളുകള്‍ക്കും അതിന്റെ ഇന്റന്‍സിറ്റി മനസിലാകും’, ഐശ്വര്യ പറഞ്ഞു.

Content Highlight: I Love him He is Very handsome actress aishwarya lekshmi about shine tom chacko