| Tuesday, 5th October 2021, 10:21 pm

അജിത്ത് കാരണം എന്റെ ജോലി നഷ്ടമായി, വരുമാനം ഇല്ലാതായി; നടന്റെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: നടന്‍ അജിത്തിന്റെ വീടിന് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അജിത്ത് കാരണം തന്റെ ജോലിയും വരുമാനവും ഇല്ലാതായെന്ന് ആരോപിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ചെന്നൈയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഫര്‍സാന എന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫര്‍സാന അജിത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇഞ്ചപ്പാക്കത്ത് അജിത്തിന്റെ വീടിന് സമീപമുള്ള ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ അജിത്ത് വന്നിരുന്നുവെന്നും തുടര്‍ന്ന് അജിത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എടുത്തിരുന്നെന്നും ഇവര്‍ പറയുന്നു.

ഇത് കാരണമാണ് തനിക്ക് ജോലി നഷ്ടമായതെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനാണ് ഫര്‍സാനയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്.

നിലവില്‍ ഫര്‍സാന പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തോട് അജിത്തോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ബൈക്കില്‍ ലോകസഞ്ചാരത്തിലാണ് അജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

I lost my job and lost my income because of Actor Ajith; The young woman tried to commit suicide in front of the actor’s house

Latest Stories

We use cookies to give you the best possible experience. Learn more