'ശിവകുമാര്‍ കുറ്റവിമുക്തനായാല്‍ ഏറ്റവും സന്തോഷവാന്‍ ഞാനായിരിക്കും'; അപ്രതീക്ഷിത പ്രതികണവുമായി യെദ്യൂരപ്പ
national news
'ശിവകുമാര്‍ കുറ്റവിമുക്തനായാല്‍ ഏറ്റവും സന്തോഷവാന്‍ ഞാനായിരിക്കും'; അപ്രതീക്ഷിത പ്രതികണവുമായി യെദ്യൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 11:38 pm

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ കുറ്റവിമുക്തനായാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കുമെന്ന് ബി.ജെ.പി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ. ശിവകുമാര്‍ നിയമപ്രശ്‌നങ്ങളില്‍ നിന്നു പുറത്തുവരാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

‘അദ്ദേഹത്തിന്റെ അറസ്റ്റില്‍ ഞാന്‍ സന്തോഷവാനല്ല. എല്ലാറ്റില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കും. ആര്‍ക്കും മോശം കാര്യങ്ങള്‍ സംഭവിക്കണം എന്നു ഞാനെന്റെ ജീവിതത്തില്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

ആരെയും ഞാന്‍ വെറുത്തിട്ടുമില്ല. ചില കേസുകളില്‍ നിയമം അതിന്റെ വഴിക്കു പോകും. പക്ഷേ അദ്ദേഹം അതില്‍ നിന്നു പുറത്തുവന്നാല്‍ ഞാനാകും ഏറ്റവും സന്തോഷവാന്‍.’- അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ച രാത്രി രേഖപ്പെടുത്തിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

ശിവകുമാര്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ആദ്യഘട്ടത്തില്‍ നല്‍കുന്ന വിശദീകരണം. ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്സ്മെന്റ് ആരോപിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അറസ്റ്റ് തടയണണമെന്ന ശിവകുമാറിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി സമന്‍സ് അയച്ചത്.