|

സപ്പോർട്ടിങ് റോൾസ് ചെയ്യാനാണ് എനിക്ക് ആഗ്രഹം: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് സപ്പോർട്ടിങ് റോൾസ് ചെയ്യാനാണ് ആഗ്രഹമെന്നും അത്തരത്തിലുള്ള ക്യാരക്ടേഴ്സിൻ്റെ പേരിലാണ് ആൾക്കാർ തന്നെ തിരിച്ചറിയുന്നതെന്നും പറയുകയാണ് നടൻ സൈജു കുറുപ്പ്.

തൻ്റെ സപ്പോർട്ടിങ് ക്യാരക്ടേഴ്സിനാണ് സക്സസ് റേറ്റ് കൂടുതലെന്നും കഥാപാത്രങ്ങളുടെ പേരിൽ ആളുകൾ വിളിക്കുന്നത് കൊണ്ട് തൻ്റെ കഥാപാത്രങ്ങളെല്ലാം റീഫ്രഷ് ആയിക്കൊണ്ടിരിക്കുകയാണെന്നും സൈജു കുറുപ്പ് പറയുന്നു. അതുകൊണ്ടാണ് താൻ അധികവും സപ്പോർട്ടിങ് റോൾസ് ചെയ്യുന്നതെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.

റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൈജു ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് ഈ സ്ക്രീൻ ടൈമോ അല്ലെങ്കിൽ നമ്പർ ഓഫ് സീൻസോ ഇതൊന്നുമല്ല എൻ്റെ വിഷയം. എനിക്ക് സപ്പോർട്ടിങ് റോൾസ് ചെയ്യണം. അടുത്ത് സുജിത്ത് എസ്. നായർ സംവിധാനം ചെയ്യുന്ന മാധവ് സുരേഷ് ഗോപി അഭിനയിക്കുന്ന സിനിമയിൽ എനിക്ക് നല്ലൊരു കഥാപാത്രം കിട്ടി. പിന്നെ മാളികപ്പുറം ടീമിൻ്റെ സുമതി വളവ് എന്ന സിനിമയിൽ നല്ലൊരു കഥാപാത്രം കിട്ടി.

സപ്പോർട്ടിങ് ക്യാരക്ടേഴ്സിനാണ് എൻ്റെ സക്സസ് റേറ്റ് കൂടുതൽ. പുറത്തിറങ്ങുമ്പോൾ ഞാൻ ചെയ്ത സപ്പോർട്ടിങ് ക്യാരക്ടേഴ്സ് വെച്ചിട്ട് ആൾക്കാർ എന്നെ തിരിച്ചറിയാറുണ്ട്. ട്രിവാൻഡ്രം ലോഡ്ജിലെ കഥാപാത്രം അല്ലെങ്കിൽ ആടിലെ കഥാപാത്രം, അല്ലെങ്കിൽ വെടിവഴിപാടിലെ കഥാപാത്രം അങ്ങനെയുള്ള സിനിമകളിലെ കഥാപാത്രങ്ങളെ വെച്ചാണ് എല്ലാവരും ഐഡൻ്റിഫൈ ചെയ്യാറുള്ളത്. നമ്മളെ കഥാപാത്രങ്ങളുടെ പേരിൽ ആളുകൾ വിളിക്കുന്നത് കൊണ്ട് എനിക്ക് കഥാപാത്രങ്ങളെല്ലാം റീഫ്രഷ് ആയിക്കൊണ്ടിരിക്കും.

അതിൽ നിന്നും ഞാൻ മനസിലാക്കുന്നത് സപ്പോർട്ടിങ് റോൾസിൽ കൂടുതൽ ആൾക്കാർ എൻ്റെ കഥാപാത്രവുമായി കണക്ട് ആകുന്നുണ്ട്. അതുകൊണ്ടാണ് ഞാനൊരു തീരുമാനമെടുത്തത് മെജോറിറ്റി സപ്പോർട്ടിങ് റോൾസ് ആയിരിക്കണം എന്റെ കരിയറിൽ എന്ന്,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: I Like to do Supporting Characters says Saiju Kurupp