ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയാന്‍ സരിത എസ്. നായര്‍ ആഗ്രഹിച്ചിരുന്നു എന്ന് തന്നോട് പറഞ്ഞിരുന്നതായി ഫിറോസ് കുന്നും പറമ്പില്‍. ഒരു മരുന്നിന്റെ ആവശ്യവുമായി അവര്‍ ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം സംസാരിച്ചിരുന്നതായും തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട ചിലരോട് ഇക്കാര്യം പറഞ്ഞിരുന്നു എങ്കിലും എന്ത് കൊണ്ടോ അദ്ദേഹത്തിലേക്ക് എത്തിയില്ല എന്നും അദ്ദേഹം പറഞ്ഞു.
‘സരിത നായര്‍ ഒരു മരുന്നിന്റെ ആവശ്യത്തിന് ഞാനുമായി ബന്ധപ്പെട്ടിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടിയോട് നിങ്ങള്‍ ചെയ്തത് ശരിയായില്ലെന്ന് ഞാന്‍ സരിതയോട് പറഞ്ഞു. അവര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ അവസരം ഒരുക്കിത്തരുമോ എന്നും ചെയ്ത് പോയ തെറ്റുകള്‍ക്ക് മാപ്പ് പറയണമെന്നും സരിത എന്നോട് പറഞ്ഞിരുന്നു. താന്‍ പറഞ്ഞത് തെറ്റായ കാര്യങ്ങളായിരുന്നു എന്നും സരിത തന്നോട് പറഞ്ഞിരുന്നു,’ ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിഞ്ഞ കസേരയില്‍ ഇന്നുമുതല്‍ മകന്‍ ചാണ്ടി ഉമ്മന്‍ ഇരിക്കണമെന്നും ഫിറോസ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ സഹായത്തിന് വേണ്ടി ആയിരങ്ങള്‍ ഇനിയും ആ വീട്ടിലേക്ക് വരുമെന്നും, അത്തരം ആളുകള്‍ക്ക് ചാണ്ടി ഉമ്മനില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ തേടിയെത്തുന്നവരെ കാത്ത് അദ്ദേഹത്തിന്റെ ആത്മാവ് അവിടെയുണ്ടാകുമെന്നും ഫിറോസ് പറഞ്ഞു.
ഇന്ന് രാവിലെ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനാകാന്‍ ആര്‍ക്കുമാകില്ലെന്നും പുതുപ്പള്ളിയില്‍ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. ഈ പ്രതികരണത്തിന് പിന്നാലെയാണ് ഫിറോസ് കുന്നുംപറമ്പില്‍ ഫേസ്ബുക്ക് ലൈവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തി രംഗത്ത് വന്ന നടന്‍ വിനായകനെതിരെയും ഫിറോസ് കുന്നുംപറമ്പില്‍ പ്രതികരിച്ചു. വിനായകന്റെ അച്ഛനെ ആരെങ്കിലും അറിയുമോ എന്നും വിനായകന്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും മാത്രമാണ് സങ്കടമുണ്ടാകുക, എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം ഒരു നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയെന്നും ഫിറോസ് പറഞ്ഞു.
CONTENT HIGHLIGHTS: I know Sarita wanted to apologize to Oommen Chandy: FIros Kunnumparam