ഗുര്‍ഗാവോണ്‍: ജഡ്ജിയുടെ ഭാര്യയേയും മകനെയും വെടിവെച്ച വീഴ്ത്തിയ ശേഷം ഭീഷണിസന്ദേശവുമായി സ്വന്തം ഗണ്‍മാന്‍ . ഷോപ്പിംഗിനു പോയ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കൃഷന്‍ കാന്ത് ശര്‍മ്മയുടെ ഗണ്‍മാന്‍ മഹിലാലാണ് ജഡ്ജിക്ക് ഈ സന്ദേശം കൈമാറിയത്. ഒന്നര വര്‍ഷമായി ജഡ്ജിയുടെ സുരക്ഷാഭടനായി മഹിലാല്‍ ജോലി ചെയ്യുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചക്ക് ജഡ്ജിയുടെ ഭാര്യയേയും മകനെയും ഷോപ്പിംഗിനായി കാറില്‍ കൊണ്ട് പോയ ഇയാള്‍ ദല്‍ഹി ഗുര്‍ഗാവോണിലെ സെക്ഷന്‍ 49ലെ ആര്‍ക്കേഡിയ മാര്‍ക്കറ്റില്‍ വണ്ടി നിര്‍ത്തുകയും പുറത്തിറങ്ങിയ അമ്മയുടെയും മകന്റെയും നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.
ALSO READ:സൗദി പത്രപ്രവര്‍ത്തകന്റെ തിരോധാനം; നിലപാട് കടുപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഈ സമയം നിരവധി ആള്‍ക്കാര്‍ മാര്‍ക്കറ്റ് പരിസരത്തുണ്ടായിരുന്നു. ഇവരുടെ മുന്നില്‍ വെച്ചാണ് പട്ടാപ്പകല്‍ ഈ ക്രൂരകൃത്യം ചെയ്തത്. രണ്ടുപേരെയും വെടിവെച്ചിട്ട ശേഷം ഇയാള്‍ ജഡ്ജിയുടെ മകനെ കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിക്കുകയും, അത് പരാജയപെട്ടതോടെ ഒറ്റക്ക് വണ്ടി ഓടിച്ചു പോയി. ജഡ്ജിയുടെ ഭാര്യയുടെ നെഞ്ചിലേക്കും മകന്റെ തല ലക്ഷ്യമാക്കിയുമാണ് ഇയാള്‍ വെടിവെച്ചതെന്നു കണ്ടുനിന്നവര്‍ പറയുന്നു.
ജഡ്ജിയുടെ ഫോണില്‍ വിളിച്ച് “ഞാന്‍ നിങ്ങളുടെ ഭാര്യയെയും മകനെയും കൊന്നു” എന്ന് പറഞ്ഞ ഇയാള്‍ അതിനു ശേഷം തന്റെ അമ്മയെയും മറ്റു ചിലരെയും വിളിച്ച് നടന്ന കാര്യത്തെ കുറിച്ച് വിശദീകരിച്ചു.പലപ്പോഴും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാള്‍ വിഷാദരോഗത്തിനടിമയായിരുന്നു.
ജഡ്ജിയുടെ വീട്ടില്‍ ഏറെനാളായി ജോലി ചെയ്തിരുന്ന മഹിപാല്‍ തന്നോടുള്ള ജഡ്ജിയുടേയും വീട്ടുകാരുടെയും പെരുമാറ്റത്തില്‍ അസ്വസ്ഥനായിരുന്നു. ഇതായിരിക്കാം ഈ രീതിയില്‍ പ്രവൃത്തിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് ഗുര്‍ഗാവോണ്‍ പോലീസ് പറയുന്നു.
ALSO READ: ഡബ്ല്യൂ.സി.സി വാര്‍ത്താസമ്മേളത്തില്‍ ഉയര്‍ന്നുകേട്ട ആ ചോദ്യങ്ങള്‍ എന്തിന്റെ സൂചനയാണ്?
കൃത്യം നടത്തിയ ശേഷം ഇയാള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ചെല്ലുകയും തോക്കില്‍ നിന്നും വെടിയുതിര്‍ക്കുകയും ചെയ്ത് പിടികൊടുക്കാതെ രക്ഷപെട്ടു. അവസാനം ഇയാളെ ഡല്‍ഹി-ഫരീദാബാദ് റോഡില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
ജഡ്ജിയുടെ മകന്റെ നില ഗുരുതരമാണ്. എന്നാല്‍ ഭാര്യ അപകടനില തരണം ചെയ്തുവെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഹരിയാനയിലെ മഹീന്ദര്‍ഗര്‍ഹ് സ്വദേശിയായ മഹിപാലിന് ടീച്ചറായ ജോലി ചെയ്യുന്ന ഭാര്യയും, ഏഴും മൂന്നും വയസുള്ള രണ്ടും കുട്ടികളും ഉണ്ട്.