ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാള്‍ അന്തരിച്ചുവെന്ന വാര്‍ത്ത നല്‍കിയതില്‍ സി.എന്‍.എന്‍ ഐ.ബി.എന്‍ ടെലിവിഷനും, ഫസ്റ്റ് പോസ്റ്റ് ന്യൂസ് പോര്‍ട്ടലും ഖേദം പ്രകടിപ്പിച്ചു.[]
രോഗബാധിതനായി ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഗുജ്‌റാള്‍ അന്തരിച്ചെന്ന വാര്‍ത്ത ഇന്ന് 11 മണിയോടെയാണ് ഇവര്‍ നല്‍കിയത്. ഇവര്‍ക്ക് പിന്നാലെ മലയാളത്തിലെ ചില മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയിരുന്നു.
എന്നാല്‍, മരിച്ചെന്ന വാര്‍ത്ത ശരിയാണ് എന്നുറപ്പിക്കാന്‍ സി.എന്‍.എന്‍ ഐ.ബി.എനും, ഫസ്റ്റ് പോസ്റ്റ് ന്യൂസ് പോര്‍ട്ടലിനും കഴിഞ്ഞിരുന്നില്ല. ഗുജ്‌റാളിന്റെ കുടുംബം ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഗുജ്‌റാളിന്റെ നില അതീവ ഗുരുതരമാണെന്ന് ഗുജ്‌റാളിന്റെ മകന്‍ നരേഷ് ഗുജറാള്‍ വ്യക്തമാക്കി. ഇതോടെ വാര്‍ത്ത പിന്‍വലിച്ച് ചാനല്‍ മാപ്പ് പറയുകയായിരുന്നു.
ഇന്ത്യന്‍ പ്രിന്റ് ആന്റ് ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ വീര്‍ സാങ്‌വിയാണ് ഈ വാര്‍ത്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹം വാര്‍ത്ത പോസ്റ്റ്തിരുത്തുകയായിരുന്നു.
ഐ.കെ ഗുജ്‌റാളിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ് എന്നാണ് താന്‍ പറഞ്ഞിരുന്നതെന്നും ഇതില്‍ ക്ഷമ ചോദിക്കുന്നെന്നും വീര്‍ സാങ്‌വി തന്റെ ട്വിറ്ററിലെ പോസ്റ്റില്‍ കുറിച്ചു.