കൊച്ചി: താനും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ഷാജോണ്‍ രംഗത്ത്. താന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കില്‍ എഴുതി.
കഴിഞ്ഞ ദിവസമായിരുന്നു ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഷാജോണിന്റേയും കുടുംബത്തിന്റേയും ചിത്രം സഹിതമായിരുന്നു പ്രചരണം.
ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഷാജോണ്‍ തന്നെ നേരിട്ടെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മജന്‍, മുകേഷ്, കൃഷ്ണകുമാര്‍, സുരേഷ് ഗോപി, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ മത്സരരംഗത്തുള്ളതുകൊണ്ട് ഇവര്‍ക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ട് നിരവധി സിനിമാതാരങ്ങള്‍ പ്രചരണത്തിനിറങ്ങിയിരുന്നു.
ധര്‍മ്മജന് വോട്ട് ചോദിച്ച് രമേശ് പിഷാരടിയും തെസ്‌നി ഖാനുമടക്കമുള്ളവര്‍ പ്രചരണത്തിനിറങ്ങിയിരുന്നു. പത്തനാപുരത്ത് ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാലും എത്തിയിരുന്നു. ഇതിനിടയിലാണ് കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: I have not joined Congress says Actor Shajon