ഞാന്‍ വിവാദമൊന്നുണ്ടാക്കിയിട്ടില്ലല്ലോ, എന്റെ ജീവിതം സിനിമയാക്കിയാല്‍ വളരെ വിരസമായിരിക്കും; അനില്‍ കപൂര്‍
Bollywood
ഞാന്‍ വിവാദമൊന്നുണ്ടാക്കിയിട്ടില്ലല്ലോ, എന്റെ ജീവിതം സിനിമയാക്കിയാല്‍ വളരെ വിരസമായിരിക്കും; അനില്‍ കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th August 2018, 11:45 pm

വിവാദമൊന്നുമില്ലാത്ത തന്റെ ജീവിതം ആസ്പദമാക്കി സിനിമയെടുത്താല്‍ അത് വളരെ വിരസമായിരിക്കുമെന്ന് ബോളിവുഡിന്റെ പ്രിയ നടന്‍ അനില്‍ കപൂര്‍.

“എന്റെ ബയോപിക് കാണാന്‍ ആര്‍ക്കും ആഗ്രഹം കാണില്ല. എന്റെ ജീവിതം സിനിമയാക്കിയാല്‍ വളരെ വിരസമായിരിക്കും. ഞാന്‍ വിവാദങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലല്ലോ.” അനില്‍ കപൂര്‍ പറഞ്ഞു.

സഞ്ജയ് ദത്തിന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയെടുത്ത “സഞ്ജു” ബോക്‌സ് ഓഫീസ് ഹിറ്റായത് ചൂണ്ടിക്കാണിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു അനില്‍ കപൂര്‍ മറുപടി നല്‍കിയത്.


കലിപ്പ് ലുക്കില്‍ ബിജു മേനോന്‍; ഓണത്തിന് ചിരിയുടെ ഉത്സവം തീര്‍ക്കാന്‍ പടയോട്ടം; ട്രെയിലര്‍ പുറത്ത്


ബെര്‍ലിനില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയ ഫന്നേ ഖാനില്‍ അനില്‍ കപൂര്‍ അവതരിപ്പിച്ച മുഖ്യ കഥാപാത്രം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്.

താന്‍ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും പണത്തിനുവേണ്ടിയായിരുന്നെന്ന് വെളിപ്പെടുത്തിയ താരം പിന്നീട് അതാലോചിച്ച് ദുഖിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. അത്തരത്തിലുള്ള അബദ്ധങ്ങള്‍ ഇനിയൊരിക്കിലും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഈയിടെ അഭിനയിച്ച റേസ് 3യും പണത്തിനുവേണ്ടി തന്നെയായിരുന്നു. അഭിനയം എനിക്ക് അന്നം നേടാനുള്ള മാര്‍ഗം കൂടിയാണല്ലോ.”


ഇബ്‌ലീസ്-മായാലോകത്തിലേക്കുള്ള സര്‍ക്കീട്ട്..


ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശന പരീക്ഷയില്‍ തോറ്റുപോയ അനുഭവവും പങ്കുവെച്ചു. അന്നത്തെ ഡയറക്ടറായ ഗിരീഷ് കര്‍ണാടിനോട് അഭിനയം പഠിക്കാന്‍ അവസരം ലഭിക്കാന്‍ എഴുത്ത് പരീക്ഷ നടത്തുന്നതിന്റെ പ്രസക്തിയെന്താണെന്ന് ആരാഞ്ഞപ്പോള്‍ നിയമം പാലിച്ചേ മതിയാകൂ എന്ന മറുപടിയാണ് ലഭിച്ചതെന്നും വ്യക്തമാക്കി.