ഞാന്‍ മതം മാറിയിട്ടില്ല, എന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ്; വിശദീകരണവുമായി ഗായകന്‍ കെ.എസ് ഹരിശങ്കര്‍
Malayalam Cinema
ഞാന്‍ മതം മാറിയിട്ടില്ല, എന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ്; വിശദീകരണവുമായി ഗായകന്‍ കെ.എസ് ഹരിശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th November 2019, 5:17 pm

കൊച്ചി: യുവ ഗായകരില്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് കെ.എസ് ഹരിശങ്കര്‍, മെലഡി രാജ, കേരളത്തിന്റെ അര്‍ജിത് സിംഗ് എന്നിങ്ങനെ ചില വിളിപ്പേരുകളും ഈ യുവഗായകന് ആരാധകര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.

എന്നാല്‍ ഹരിശങ്കര്‍ മതം മാറിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഹരിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലെ പേര് മാറിയതാണ് ഈ ചോദ്യങ്ങള്‍ക്ക് കാരണമായത്.

ഇതോടെ ഹരിശങ്കര്‍ മതം മാറിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണവും നടന്നിരുന്നു. എന്നാല്‍ താന്‍ മതം മാറിയിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഹരിശങ്കര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്റെ പ്രൊഫൈല്‍ പേര് മാറിയത് കണ്ട് പലരും സംശയിച്ചു. എന്നാല്‍ അത് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു. പേജ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ മതം മാറിയിട്ടില്ല.’ ഹരിശങ്കര്‍ പറഞ്ഞു.

കെ.എസ് ഹരിശങ്കര്‍ എന്ന ഫേസ്ബുക്ക് പേജ് കെ.എസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്നാണ് ഫേസ്ബുക്കില്‍ പേര് മാറിയത്. നിരവധിപേര്‍ പേരുമാറ്റം ചോദിച്ച് മെസേജുകള്‍ അയച്ചിരുന്നെന്നും ഹരിശങ്കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video