കണ്ണൂര്‍: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ അറസ്റ്റിലായ പി സതീശന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും കുടുംബവുമായി ബന്ധമില്ലാതെ ജീവിക്കുന്ന സതീശന്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ കുടുംബാംഗങ്ങളെ വേട്ടയാടുന്ന ശ്രമം വളരെ അപലപനീയമാണെന്നും സഹോദരനും സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ശശി
മുപ്പത് വര്‍ഷമായി സഹോദരനുമായി കുടുംബത്തിന് ബന്ധമില്ലെന്നും കുടുംബാംഗങ്ങള്‍ക്ക് അപമാനം വരുത്തിവച്ച ഒട്ടേറെ നടപടികളുടെ പേരിലാണ് സഹോദരനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും പി. ശശി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് സതീശനെ പൊലീസ് അറസ്റ്റുചെയ്തത്.
Also Read സി.പി.എമ്മുകാരെ കൊന്നവരാണ് ആര്‍.എസ്.എസുകാര്‍, അവരുടെ ഒരു വോട്ടും പാര്‍ട്ടിയ്ക്ക് വേണ്ട; കാനത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍
ഇയാള്‍ക്കെതിരെ നേരത്തേ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.കോഴിക്കോട് കസബാ പൊലീസാണ് സാമ്പത്തിക തട്ടിപ്പുകേസില്‍ സതീശനെ അറസ്റ്റു ചെയ്തത്. ആശ്രിത നിയമനത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.
പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്തിരുന്ന കാലയളവില്‍ മരിച്ച ഭര്‍ത്താവിന്റെ വിധവയ്ക്ക് ജോലിക്കുള്ള ഉത്തരവ് ശരിയാക്കിത്തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ഏകദേശം രണ്ടര ലക്ഷം രൂപയോളം തുക പി.സതീശന്‍ വാങ്ങിയതായി പരാതിക്കാരി പറയുന്നു.
പാര്‍ട്ടി ഫണ്ടിലേക്കെന്നു വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ പണം കൈപ്പറ്റിയിരുന്നത്. അതോടൊപ്പം പണം വാങ്ങിയതിന് രണ്ട് ലക്ഷം രൂപയുടെ ചെക്കും നല്‍കിയിരുന്നതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞിരുന്നു.
അതേസമയം പിന്നീട് ജോലിയെക്കുറിച്ച് യാതൊരു തരത്തിലുള്ള വിവരങ്ങളും ലഭിക്കാത്ത സാഹചര്യത്തിലാണ് പരാതിയുമായി യുവതി മുന്നോട്ട് വന്നത്. യുവതിയുടെ ആരോപണം വന്നതിന് പിന്നാലെ സതീശനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.