| Monday, 15th September 2014, 9:16 am

'എന്റെ മുലയും വിടവുമാണോ നിങ്ങളുടെ വാര്‍ത്ത' ടൈംസ് ഓഫ് ഇന്ത്യയോട് ദീപിക പദുക്കോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി:പല മാധ്യമങ്ങളും സെലിബ്രിറ്റികളെ മനുഷ്യരായി പരിഗണിച്ചല്ല വാര്‍ത്ത നല്‍കുന്നത്. ഹിറ്റ് കിട്ടാനും വാര്‍ത്തകള്‍ മാക്‌സിമം വില്‍ക്കാനും വേണ്ടി സെലിബ്രിറ്റികളെ ഏത് തരത്തിലും ഉപയോഗിക്കുന്ന മാധ്യമങ്ങളുടെ രീതിയ്‌ക്കെതിരെ രോഷപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദിപീക പദുക്കോണ്‍. ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ദീപികയുമായി ബന്ധപ്പെട്ട് വന്ന വീഡിയോയാണ് താരത്തെ ക്രുദ്ധയാക്കിയത്.

പ്രശനമെന്തെന്ന് പറയാം. ഇന്ത്യയിലെ മുന്‍ദിന പത്രങ്ങളിലൊന്നിന്റെ വെബ്‌സൈറ്റില്‍ ദീപികയുടെ വസ്ത്രധാരണത്തെ കളിയാക്കുന്ന തരത്തില്‍ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഈ വീഡിയോയും അതിന്റെ തലക്കെട്ടുമാണ് ദീപികയെ രോഷാകുലയാക്കിയത്.

ട്വിറ്ററിലൂടെയാണ് നടി തന്റെ രോഷപ്രകടനം നടത്തിയത്. “ഞാനൊരു സ്ത്രീയാണ്, അതിനാല്‍ സ്തനങ്ങളുമുണ്ട്, സ്തനങ്ങള്‍ക്കിടയില്‍ വിടവുകളുമുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ.” എന്നാണ് ദീപികയുടെ ട്വീറ്റ്.

” സ്ത്രീകളോട് എങ്ങനെ ആദരവ് കാണിക്കണം എന്ന് അറിയാത്ത നിങ്ങള്‍ സ്ത്രീ ശാക്തീകരണത്തെപ്പറ്റി സംസാരിക്കരുത്.ഇന്ത്യയിലെ മുന്‍നിര പത്രത്തിന് ഇതാണോ വാര്‍ത്ത?” ദീപിക ചൂണ്ടിക്കാട്ടി.

2013ല്‍ പുറത്തിറങ്ങിയ ദീപികയുടെ “ചെന്നൈ എക്‌സ്പ്രസ്” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിങ് ചടങ്ങിലെ വീഡിയോയാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇറങ്ങിയ കഴുത്തുള്ള നീളന്‍ ഉടുപ്പാണ് ദീപിക അന്നു ധരിച്ചിരുന്നത്. ആ വീഡിയോയാണ് വെബ്‌സൈറ്റ് വീണ്ടും പ്രസിദ്ധീകരിച്ചത്. ദീപികയെ കളിയാക്കി അതിന് തലക്കെട്ടും നല്‍കിയിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് താരം ട്വീറ്റ് ചെയ്തത്.

എന്തായാലും, ദീപികയുടെ ട്വീറ്റുകള്‍ വൈറലായിക്കഴിഞ്ഞു. താരത്തിനു പിന്തുണയുമായി ആയിരക്കണക്കിന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ 1500 പേരാണ് ദീപികയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.

ദീപികയുടെ ട്വീറ്റുകള്‍:



Latest Stories

We use cookies to give you the best possible experience. Learn more