[]ന്യൂദല്‍ഹി: ഐ.പി.എല്ലിലെ വാതുവെപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ നാണക്കേടുകൊണ്ട് കൊണ്ട് തന്റെ തല താഴ്ന്നുപോയെന്ന് കായിക മന്ത്രി ജിതേന്ദ്ര സിങ്.
കായിക രംഗത്തെ ആരാധിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും കായിക മന്ത്രി എന്ന നിലയിലും വളരെ നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നും ക്രിക്കറ്റിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നാളുകളാണ് കടന്നുപോകുന്നതെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. []
ഇവിടെ വലിയ വലിയ കളികളാണ് നടക്കുന്നത്. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ഞാന്‍ പറയുന്നത് ക്രിക്കറ്റിനെ കുറിച്ച് മാത്രമല്ല. ഇപ്പോള്‍ പുറത്ത് വന്നത് ക്രിക്കറ്റിലെ വാതുവെപ്പ് മാത്രമാണ്. എന്നാല്‍ മറ്റ് കായിക മത്സരത്തെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്.
ക്രിക്കറ്റിലെ വാതുവെപ്പ് കേസില്‍ അറസ്റ്റിലാകുന്ന താരങ്ങളുടെ മേല്‍ ചുമത്തേണ്ട കുറ്റവുമായി ബന്ധപ്പെട്ട് ചുമത്തേണ്ട വകുപ്പുകളെ കുറിച്ച് ആഭ്യന്തര മന്ത്രാലയവും നിയമമന്ത്രാലയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിയമം കര്‍ശനമാക്കുക എന്നത് മാത്രമാണ് ഇതിനെ ചെറുക്കാനുള്ള ഏക ആയുധം. -ജിതേന്ദ്ര സിങ് പറഞ്ഞു.
എന്നാല്‍ കായികരംഗത്തെ മറ്റ് താരങ്ങളും വാതുവെപ്പ് കേസിലെ പട്ടികയിലുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. അന്വേഷണം നടന്നകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റില്‍ അഴിമതി നടക്കാതിരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് എനിയ്ക്ക് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അഴിമതി വിരുദ്ധ കായിക മേഖലയെ തന്നെയാണ് ലക്ഷ്യമിടുന്നത്- സിങ് പറഞ്ഞു.