| Wednesday, 16th June 2021, 5:42 pm

പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്, ഒടുവില്‍ സിനിമ നിര്‍ത്തി ഇറങ്ങിപ്പോകേണ്ടി വന്നു; തുറന്നുപറഞ്ഞ് പ്രിയാമണി 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകന് സമ്മാനിച്ച നടിയാണ് പ്രിയാമണി. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളോടൊപ്പവും പ്രിയ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്റെ നിലപാട് വ്യക്തമാക്കാനും പ്രിയ മടിക്കാറില്ല.

അത്തരത്തില്‍ കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് തന്നെ തനിക്ക് പിന്‍മാറിവേണ്ടി വന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് പ്രിയ. കൗമുദി ടിവിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് പ്രിയയുടെ വെളിപ്പെടുത്തല്‍.

അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതുപോലെയല്ല സിനിമ മുന്നോട്ടുപോകുന്നതെന്ന് തോന്നിയിട്ട് പിന്‍മാറേണ്ടി വന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയ.
‘അങ്ങനെയുള്ള സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇവിടെയല്ല(മലയാളത്തില്‍). തെലുങ്കുവില്‍. പ്രോജക്ടില്‍ നിന്ന് പിണങ്ങിപ്പോകുകയായിരുന്നു. ഞാനും വിമലയും ചെയ്ത ഒരു സിനിമയായിരുന്നു. എന്റെ മാനേജരാണ് ഈ സിനിമ  ചെയ്യണമെന്ന് എന്നോട് പറഞ്ഞത്. തുടക്കം തൊട്ട് എന്തൊക്കെയോ ഷൂട്ട് ചെയ്യുന്നുണ്ട്. എനിക്കാണെങ്കില്‍ ഒന്നും മനസ്സിലാകുന്നില്ല. എന്നിട്ട് ഞാന്‍ എന്റെ മാനേജരെ വിളിച്ച് പറഞ്ഞു. ഇതെന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു. പറയുന്നത് ഒന്ന്  ഷൂട്ട് ചെയ്യുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഒരു ഡയറക്ഷനില്ല. ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു. എന്റെ കൂടെ അഭിനയിച്ചവര്‍ക്കും ഇതേ ഫീലിംഗ് തന്നെയായിരുന്നു,’ പ്രിയ പറയുന്നു.

അതോടെ താന്‍ ഈ കഥാപാത്രം ചെയ്യില്ലെന്ന് പറയുകയായിരുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് താന്‍ പറഞ്ഞുവെന്ന് പ്രിയ പറയുന്നു.

‘എനിക്ക് ആ  കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. നിങ്ങള്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞാനവരോട് പറഞ്ഞു. പിന്നീട് ഒരു ഷെഡ്യൂള്‍ ബ്രേക്ക് ഒക്കെ തന്നു. കുറച്ചുനാള്‍ കഴിഞ്ഞ് എന്റെ മാനേജര്‍ എന്നെ വിളിച്ചു പറഞ്ഞു പടം റിഷെഡ്യൂള്‍ ചെയ്യുന്നുവെന്ന്. ഞാന്‍ ഒക്കെ പറഞ്ഞു. അതോടൊപ്പം മറ്റൊരു കാര്യം  കൂടി മാനേജര്‍ പറഞ്ഞു. സിനിമയുടെ ഡയരക്ടര്‍ മാറിയെന്ന്. ഞാന്‍ ചോദിച്ചു ഹെ! എന്തിന്. സംവിധായകന്‍ ഒക്കെയാണ്. അദ്ദേഹത്തിന്റെ തെറ്റല്ല. ശരിയായ പോയിന്റ് ഓഫ് വ്യൂവില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ അദ്ദേഹത്തിന് കഴിയാത്തത് ആയിരുന്നു പ്രശ്‌നമെന്ന് ഞാന്‍ പറയുകയും ചെയ്തു, പ്രിയ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: I Had To Quit The Movie Says  Actress Says  Priyamani

We use cookies to give you the best possible experience. Learn more