മൂന്നാം ക്ലാസ് തൊട്ട് സിനിമയിലാണ് അഭിനയിക്കേണ്ടതെന്ന് ഉറപ്പായിരുന്നെന്ന് പറയുകയാണ് നടി പ്രിയ വാര്യര്‍. സിനിമ പഠിക്കുക എന്ന ഓപ്ഷന്‍ തനിക്കില്ലായിരുന്നുവെന്നും താരം പറഞ്ഞു. തന്റെ 17ാമത്തെ വയസിലും ഒരുപാട് ചോയ്‌സസ് ഉള്ളത് അറിഞ്ഞില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൊക്കെ കാണുന്ന കാസ്റ്റിങ് കോള്‍ കണ്ട് ഓഡിഷന് പോകാമെന്ന ഐഡിയ മാത്രമേയുള്ളൂവെന്നും പ്രിയ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മൂന്നാം ക്ലാസ് തൊട്ട് എനിക്ക് ഉറപ്പാണ് സിനിമയിലാണ് അഭിനയിക്കേണ്ടതെന്ന്. ഞാന്‍ അത് വീട്ടില്‍ അവതരിപ്പിച്ചില്ലെന്ന് മാത്രം. ഞാന്‍ സ്‌കൂളിലായിരുന്ന സമയത്തും എക്‌സ്ട്രാ കരിക്കുലത്തിലായിരുന്നു ആക്ടീവായത്. പാട്ട്, ഡാന്‍സ്, ഡ്രാമ അതിലായിരുന്നു ശ്രദ്ധ മുഴുവന്‍. അതേസമയം അത്യാവശ്യം കുഴപ്പമില്ലാതെ പഠിക്കുകയും ചെയ്തിരുന്നു.
അപ്പോള്‍ വീട്ടില്‍ എനിക്ക് ഒരു തരത്തിലുമുള്ള റെസ്ട്രിക്ഷന്‍ വന്നിട്ടില്ല. നീ അക്കാദമിക്‌സില്‍ ശ്രദ്ധിക്കെന്ന തരത്തിലുള്ള റെസ്ട്രിക്ഷനും വന്നിട്ടില്ല. അപ്പോഴും എന്നെ പാട്ട് ക്ലാസിന് വിട്ടതൊക്കെ അമ്മയാണ്. ഡാന്‍സിന് വിട്ടതും പാരന്റ്‌സ് തന്നെയാണ്.
എന്റെ കലാപരമായ കഴിവുകളെ അവര്‍ ഒരു രീതിയിലും റെസ്ട്രിക്റ്റ് ചെയ്തിട്ടില്ല. ആ സമയത്ത് സിനിമാ സ്‌കൂള്‍, അല്ലെങ്കില്‍ സിനിമ പഠിക്കാന്‍ പോകുക എന്നൊരു ഓപ്ഷനും ഇല്ലായിരുന്നു. എന്റെ 17ാമത്തെ വയസിലാണെങ്കിലും എനിക്ക് ഒരുപാട് ചോയ്‌സസ് എന്റെ മുന്നിലുള്ളത് പോലും അറിയില്ലായിരുന്നു.
എന്റെ ഐഡിയയില്‍ ഫേസ്ബുക്കിലൊക്കെ കാണുന്ന കാസ്റ്റിങ് കോളില്‍ പോയി ഓഡിഷന്‍ ചെയ്യാമെന്നുള്ളത് മാത്രമേയുണ്ടായുള്ളൂ. അല്ലാതെ സിനിമ പഠിച്ച് അതിലൂടെ വരാമെന്നൊന്നും ക്ലിക്കായിട്ടില്ല. ഇപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. അഡ്വാന്‍സ്ഡ് വര്‍ക്ക്‌ഷോപ്പ് ചെയ്യണം, എവിടെയെങ്കിലും പോയി ഒരു വര്‍ഷത്തെ കോഴ്‌സോ മറ്റോ പഠിച്ച് കഴിഞ്ഞാല്‍ നമുക്ക് ഇതിന്റെ ടെക്‌നിക്കല്‍ സൈഡും കൂടി കുറച്ച് കൂടി മനസിലാക്കാന്‍ പറ്റുമെന്ന ചിന്ത ഇപ്പോഴാണ് വന്ന് തുടങ്ങിയത്,’ പ്രിയ പറഞ്ഞു.
12ാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സി.എയാകാനായിരുന്നു ഇഷ്ടമെന്നും നടി പറഞ്ഞു. എന്നാല്‍ സിനിമ സീരിയസായി എടുത്താല്‍ സി.എ പഠിത്തമൊന്നും നടക്കില്ലെന്ന് മനസിലായതും പ്രിയ പറഞ്ഞു.
‘വീട്ടില്‍ പറയുന്ന സമയത്ത് ഓഡിഷന് പോകുന്നുവെന്നെ ഞാന്‍ പറഞ്ഞുള്ളൂ. കാസ്റ്റിങ് കോള്‍ കണ്ടു, ഓഡിഷന് പോകണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്ത് ഓഡിഷന്‍ എന്ന് ചോദിക്കുകയായിരുന്നു. 12ാം ക്ലാസില്‍ എത്തിയപ്പോള്‍ സി.എ പഠിക്കണമെന്ന് പറഞ്ഞിരുന്നൊരാളാണ്, എനിക്ക് കൊമേഴ്‌സ് ഭയങ്കര ഇഷ്ടമാണ്. എന്നാല്‍ 12ാം ക്ലാസ് പകുതിയെത്തിയപ്പോള്‍ സിനിമ സീരിയസായി നോക്കുകയാണെങ്കില്‍ സി.എ പഠിത്തമൊന്നും നടക്കില്ലെന്ന് മനസിലായി,’ പ്രിയ പറഞ്ഞു.
content highlights: I had my mind set to act in films by the time I was in third grade: Priya Warrier