| Tuesday, 24th August 2021, 3:50 pm

മുമ്പ് രണ്ട് സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു; പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ച് ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പ്രിയദര്‍ശന്‍ – എം.ടി. കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ നായകനാവാന്‍ ഒരുങ്ങുകയാണ് ബിജു മേനോന്‍. എം.ടിയുടെ ശിലാലിഖിതം എന്ന ചെറുകഥയാണ് സിനിമയായി ഒരുങ്ങുന്നത്.

തന്നെ മുമ്പും പ്രിയദര്‍ശന്‍ സിനിമകളിലേക്ക് വിളിച്ചിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ബിജു മേനോന്‍. ഒരു ഹിന്ദി ചിത്രത്തിന് തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ ഹിന്ദി അറിയത്തതിനാല്‍ ഈ ചിത്രത്തിലേക്ക് പോയില്ലെന്നും ബിജു മേനോന്‍ പറഞ്ഞു.

കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം ബിജു മേനോന്‍ തുറന്നുപറഞ്ഞത്. മലയാളത്തില്‍ വെട്ടം എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് മൂലം ഇത് നടന്നില്ലെന്നും ബിജു മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു.

പ്രിയദര്‍ശന്‍ – എം.ടി. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ചും ബിജു മേനോന്‍ തുറന്നുപറഞ്ഞു. എംടി സാര്‍ പ്രിയദര്‍ശന്‍ എന്ന് പറയുന്നത് ഏതൊരാളും കൊതിക്കുന്ന ഒരു ടീമാണെന്നും ബിജു മേനോന്‍ പറഞ്ഞു.

ജീവിതത്തില്‍ ഒരിക്കലെങ്കിലും എം.ടി. സാറിന്റെ കഥയുടെ ഒരു ഭാഗമാവുക എന്നത് വലിയ കാര്യമാണ്. പ്രിയന്‍ ചേട്ടന്റെ സിനിമകള്‍ കണ്ട് ഒരുപാട് ചിരിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് താന്‍. പക്ഷെ ഇത് വരെ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. അത് അവസാനം എം.ടി. സാറുമൊത്ത് സംഭവിക്കുകയാണ്. അത് വലിയൊരു സന്തോഷം തന്നെയാണ് എന്നും ചിത്രത്തെ കുറിച്ച് ബിജു മേനോന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

I had been called to two movies before; Biju Menon talks about Priyadarshan movie

We use cookies to give you the best possible experience. Learn more