|

സിനിമയാണ് എൻ്റെ തട്ടകമെന്ന് പൂര്‍ണമായിട്ട് ബോധ്യപ്പെടാന്‍ നൂറുസിനിമ കഴിയേണ്ടി വന്നു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1978ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിലൂടെയാണ് ഉര്‍വശി സിനിമയിലേക്ക് വന്നത്. പിന്നീട് തന്റെ പതിമൂന്നാമത്തെ വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. 1983ല്‍ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് എന്ന തമിഴ് സിനിമയായിരുന്നു ആദ്യമായി നായികയായി അഭിനയിച്ച് റിലീസായ സിനിമ. ഈ സിനിമ വന്‍ വിജയം നേടിയത് ഉര്‍വശിയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി.

1984ല്‍ പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. മമ്മൂട്ടിയാണ് ഇതില്‍ നായകനായി അഭിനയിച്ചത്. 1985 മുതല്‍ 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വശി. ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും അവര്‍ വേഷമിട്ടിട്ടുണ്ട്.

ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകള്‍ക്ക് വേണ്ടി ഉര്‍വശി കഥയും എഴുതിയിട്ടുണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ നിര്‍മിച്ചതും ഉര്‍വശി തന്നെയാണ്. ഇപ്പോള്‍ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.

സിനിമയില്‍ വന്നതൊന്നും താന്‍ പ്രതീക്ഷിച്ച് പ്ലാന്‍ ചെയ്ത് നടന്ന കാര്യങ്ങളല്ലെന്നും എല്ലാം അപ്രതീക്ഷിതമായിട്ട് വന്നതാണെന്നും ഉര്‍വശി പറയുന്നു.

സിനിമയാണ് നമ്മുടെ തട്ടകമെന്നും അത് പൂര്‍ണമായിട്ട് ബോധ്യപ്പെടാന്‍ ഒരു നൂറുസിനിമ കഴിയേണ്ടി വന്നുവെന്നും ഉര്‍വശി വ്യക്തമാക്കി.

ആദ്യ സിനിമ വന്നുകഴിഞ്ഞു പിന്നെ മലയാള സിനിമകള്‍ ചെയ്തുവെന്നും ഒരു കൂട്ടം വലിയ ആര്‍ട്ടിസ്റ്റുകളുടെയൊപ്പം വര്‍ക്ക് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഈ ജോലിയുടെ ഗൗരവം തനിക്ക് ബോധ്യപ്പെട്ടതെന്നും ഉര്‍വശി പറഞ്ഞു.

ലോട്ടറി അടിച്ചതുപോലെ കിട്ടിയതുകൊണ്ട് തുടക്കകാലത്ത് അതിന്റെ വാല്യൂ താനറിഞ്ഞിരുന്നില്ലെന്നും നിസാരമായി കണക്കാക്കേണ്ടതല്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘സിനിമയില്‍ വന്നതൊന്നും ഞാന്‍ പ്രതീക്ഷിച്ച് പ്ലാന്‍ ചെയ്ത് നടന്ന കാര്യങ്ങളല്ല. ഒക്കെ അപ്രതീക്ഷിതമായിട്ട് വന്നതാണ്. സിനിമയാണ് നമ്മുടെ തട്ടകം, അത് പൂര്‍ണമായിട്ട് ബോധ്യപ്പെടാന്‍ ഒരു നൂറുസിനിമ കഴിയേണ്ടി വന്നു. ആദ്യ സിനിമ വന്നുകഴിഞ്ഞു പിന്നെ മലയാള സിനിമകള്‍ ചെയ്തു. ഒരു കൂട്ടം വലിയ ആര്‍ട്ടിസ്റ്റുകളുടെയൊപ്പം വര്‍ക്ക് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഈ ജോലിയുടെ ഗൗരവം എനിക്ക് ബോധ്യപ്പെട്ടത്. നിസാരമായി കണക്കാക്കേണ്ടതല്ല എന്ന്. ലോട്ടറി അടിച്ചതുപോലെ കിട്ടിയതുകൊണ്ട് തുടക്കകാലത്ത് അതിന്റെ വാല്യൂ ഞാനറിഞ്ഞിരുന്നില്ല,’ ഉര്‍വശി പറയുന്നു.

Content Highlight: I got the film like I won the lottery, I didn’t know its value at the time says Urvashi