ന്യൂദല്‍ഹി: ബലാത്സംഗം ചെയ്യുമെന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി “സ്റ്റുഡന്റ്‌സ് എഗൈന്‍സ്‌ററ് എ.ബി.വി.പി” ക്യാമ്പെയിനു തുടക്കമിട്ട ഗുര്‍മെഹര്‍കൗര്‍. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെയും രാംജാസ് കോളേജിലെയും സംഘപരിവാര്‍ ഭീകരതക്കെതിരെ സോഷ്യല്‍ മീഡിയാ ക്യാമ്പെയ്‌നു തുടക്കമിട്ടതിന്റെ പേരില്‍ തനിക്ക് സോഷ്യല്‍ മീഡിയയില്‍നിന്നും അല്ലാതെ ഭീഷണിയുണ്ടെന്ന് ഗുര്‍മെഹര്‍ പറഞ്ഞു.
Also read ആര്‍.എസ്.എസിനെതിരെ ഫേസ്ബുക്ക് കമന്റിട്ടതിന് യുവാവിനെതിരെ കേസ്
കഴിഞ്ഞ ദിവസമായിരുന്നു കാര്‍ഗില്‍ രക്തസാക്ഷിയായ ക്യാപ്റ്റന്‍ മന്‍ഗീപ് സിംങിന്റെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ “എനിക്ക് എ.ബി.വി.പിയെ ഭയമില്ല” എന്നെഴുതിയ പേപ്പറുമായി നില്‍ക്കുന്ന ചിത്രവുമായി സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഗുര്‍മെഹറിനെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി എ.ബി.വി.പി രംഗത്തെത്തിയിരിക്കുന്നത്.
വരുന്ന ഭീഷണി സന്ദേശങ്ങള്‍ അധികവും സോഷ്യല്‍ മീഡിയയിലൂടെയാണെന്ന് ഗുര്‍മെഹര്‍ പറഞ്ഞു. “തന്നെ ദേശവിരുദ്ധയെന്നാണ് അവര്‍ വിളിക്കുന്നത്. ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് രാഹുല്‍ എന്നൊരാള്‍ എന്നെ വിളിച്ചു. എന്തുകൊണ്ടാണ് തന്നെ ബലാത്സംഗം ചെയ്യുന്നതെന്നും അയാള്‍ പറഞ്ഞു. എറെ ഭയപ്പെടുത്തുന്ന അവസ്ഥയാണിത്.” എന്‍.ഡി. ടിവിയിലൂടെ ഗുര്‍മെഹര്‍ പറഞ്ഞു.
ദല്‍ഹി സര്‍വകലാശാലയിലും രാംജാസ് കോളേജിലും വിദ്യാര്‍ത്ഥികള്‍ക്ക് എ.ബി.വി.പിയില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ക്രരൂ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഗുര്‍മെഹര്‍ ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനെയും ഷെഹ്‌ലയേയും രാംജാസ് കേളേജില്‍ പ്രവേശിപ്പിക്കുന്നത് എ.ബി.വി.പി വിലക്കിയതിനെത്തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥി സമരങ്ങള്‍ ആരംഭിച്ചത്.
മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഗുര്‍മെഹര്‍ “ഞാന്‍ ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്. എനിക്ക് എ.ബി.വി.പിയെ ഭയമില്ല. ഞാന്‍ ഒറ്റക്കല്ല, ഈ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും എനിക്കൊപ്പമാണ്” എന്ന് എഴുതിയ പേപ്പറുമായി നില്‍ക്കുന്ന ചിത്രം നവ മാധ്യമങ്ങളില്‍പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ച ഗുര്‍മെഹര്‍ മറ്റുള്ളവരോടും ഈ ക്യാമ്പെയ്നില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഗുര്‍മെഹര്‍ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളും ക്യാമ്പെയ്നില്‍ പങ്കു ചേരുകയായിരുന്നു. ഗുര്‍മെഹറിനും പ്രതിഷേധ ക്യാമ്പെയ്‌നും രാജ്യത്ത് പിന്തുണ വര്‍ധിച്ച സാഹചര്യത്തിലാണ് പെണ്‍കുട്ടിക്കെതിരെ ബലാത്സംഗം ഭീഷണിയുമായി എ.ബി.വി.പി എത്തിയിരിക്കുന്നത്. ഭീഷണിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഗുര്‍മെഹര്‍ നടത്തിയതിനെത്തുടര്‍ന്ന്് വിഷയം രാജ്യത്ത് ചര്‍ച്ചയായിട്ടുണ്ട്.