| Wednesday, 16th May 2018, 10:15 am

മന്ത്രിയാക്കാമെന്ന് പറഞ്ഞ് അവര്‍ വിളിച്ചിരുന്നു, ബി.ജെ.പിയുടെ ചിലവില്‍ എനിക്ക് മന്ത്രിയാകണ്ട; ഞങ്ങളുടെ മുഖ്യമന്ത്രി കുമാരസ്വാമി: അമരഗൗഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാക്കള്‍ ബന്ധപ്പെട്ടിരുന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാര്‍.

വേണ്ടതെന്തും ചെയ്തുതരാമെന്നും മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ നല്‍കാമെന്നുമാണ് അവര്‍ വാഗ്ദാനം ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് അമരഗൗഡ ലിംഗനഗൗഡ പട്ടീല്‍ പറഞ്ഞു.


Dont Miss കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആരും മിസ്സിങ് അല്ല; എല്ലാവരും ഞങ്ങള്‍ക്കൊപ്പമുണ്ട്: സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമെന്നും സിദ്ധരാമയ്യ


മന്ത്രിയാക്കാമെന്ന് പറഞ്ഞ് ഒരു ബി.ജെ.പി നേതാവ് വിളിച്ചിരുന്നു. എന്നാല്‍ അവര്‍ക്കൊപ്പം ഞാന്‍ പോവില്ല. ഞങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടാകും. ഞങ്ങളുടെ മുഖ്യമന്ത്രി കുമാരസ്വാമിയായിരിക്കും. ബി.ജെ.പിയുടെ മന്ത്രിസ്ഥാനമെന്ന വാഗ്ദാനം കോണ്‍ഗ്രസിലേയോ ജെ.ഡി.എസിലേയോ ഒരു എം.എല്‍.എമാരും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ തങ്ങളെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം നടത്തുന്നതായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും പറഞ്ഞു. ഓരോ ദിവസവും വലിയ സമ്മര്‍ദ്ദത്തോടെയാണ് കടന്നുപോകുന്നത്.

കോണ്‍ഗ്രസിനും ജെ.ഡി.എസിനും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റ് നിലവില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരണം എളുപ്പമാവില്ല. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട് എന്ന കാര്യം കൂടി ബി.ജെ.പി ഓര്‍ക്കണമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 103 ഇടത്ത് ബി.ജെ.പിയും 78 ഇടത്ത് കോണ്‍ഗ്രസും 37 ഇടത്ത് ജെ.ഡി.എസും ജയിച്ചപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.

ഒരിടത്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഫലം തടഞ്ഞിരിക്കുകയാണ്. മറ്റുള്ള പാര്‍ട്ടികളിലുള്ള മൂന്നുപേരില്‍ ഒരാളാണ് ഇപ്പോള്‍ ബി.ജെ.പിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more