| Friday, 19th May 2017, 4:40 pm

'താന്‍ പോരാടിയത് സിനിമയിലെ ജന്മി-കുടിയാന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍'; വ്യക്തിപരമായി ആരോടും ശത്രുതയില്ലെന്നും സംവിധായകന്‍ വിനയന്‍ ദമ്മാമില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമ്മാം: മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളുടെ നിയന്ത്രണത്തില്‍ പരോക്ഷമായി നിലനില്‍ക്കുന്ന ജന്മി-കുടിയാന്‍ ബന്ധങ്ങളെ അവസാനിപ്പിക്കുക എന്നതായിരുന്നു താന്‍ നടത്തിയ നിയമ പോരാട്ടങ്ങളുടെ ലക്ഷ്യമെന്ന് സംവിധായകന്‍ വിനയന്‍. നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച സ്വാഗതസമ്മേളനത്തില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായി ഒരു സിനിമാ പ്രവര്‍ത്തകരോടും യാതൊരു ശത്രുതയും മനസില്‍ വെച്ച് പുലര്‍ത്താത്ത ഒരാളാണ് താന്‍. സൂപ്പര്‍താരങ്ങളും സംവിധായകരും അവരുടെ സില്‍ബന്തികളും നിയന്ത്രിക്കുന്ന വലിയ മാഫിയ സംഘം സിനിമയില്‍ സജീവമാണ്. അവര്‍ക്ക് ഇഷ്ടമല്ലാത്തവരെ വിലക്കി സിനിമാരംഗത്ത് നിന്ന് പുറത്താക്കും. അതിനെതിരെയാണ് തനിക്ക് ഒറ്റയാള്‍ പോരാട്ടം നടത്തേണ്ടി വന്നത്.


Also Read: മെട്രോ ഉദ്ഘാടനം; പ്രധാനമന്ത്രിയെ ഒഴിവാക്കുന്നത് കേരളത്തിന് ഗുണം ചെയ്യില്ല; ദോഷം ചെയ്യും: ഭീഷണിയുമായി കെ.സുരേന്ദ്രന്‍


നിയമപോരാട്ടത്തില്‍ താന്‍ നേടിയ വിജയത്തിലൂടെ താനെടുത്ത നിലപാടുകള്‍ ശരിയായിരുന്നുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞു. ഈ വിധി കാരണം ഇനി ആര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ താരരാജാക്കന്‍മാര്‍ക്കോ സിനിമാ സംഘടനകള്‍ക്കോ കഴിയില്ലെന്നും വിനയന്‍ പറഞ്ഞു.

ആ വിജയത്തിന് അപ്പുറം മറ്റൊരു സാമ്പത്തികനേട്ടവും തനിയ്ക്ക് ആവശ്യമില്ല. ഇനിയും പുതിയ സിനിമകളിലൂടെ മലയാള സിനിമ ലോകത്ത് സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Don”t Miss: ബാഹുബലി മട്ടണ്‍ ബിരിയാണി, ബല്ലാലദേവ ചിക്കന്‍ ബിരിയാണി, അവന്തിക വെജിറ്റബിള്‍ ഫ്രൈഡ് റൈസ്; ബാഹുബലി തരംഗം ഭക്ഷണത്തിലും


ദമ്മാം റോസ് ഹാളില്‍ നടന്ന സ്വാഗതസമ്മേളനത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി അദ്ധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സ്വാഗതസമ്മേളനത്തില്‍ വെച്ച് നവയുഗം സാംസ്‌കാരികവേദിയുടെ കേന്ദ്രകമ്മിറ്റി, വിവിധ മേഖലകമ്മിറ്റികള്‍, യൂണിറ്റ് കമ്മിറ്റികള്‍, ജീവകാരുണ്യവിഭാഗം, കുടുംബവേദി, വായനവേദി, കലാവേദി, വനിതാവേദി, കായികവേദി, ബാലവേദി തുടങ്ങിയവയുടെ നേതാക്കള്‍ വിനയന് സ്വീകരണം നല്‍കി.

We use cookies to give you the best possible experience. Learn more