‘ഞാന്‍ ഇത്രയും കാലം എന്റെ സത്യങ്ങള്‍ മറച്ചുവെച്ചു. പക്ഷേ, ഞാന്‍ കരുത്തുള്ള ഒരു സ്ത്രീയായി മാറിയതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ അതിലെനിക്ക് അഭിമാനം തോന്നുന്നു. എന്റെ ജീവിതത്തിലെ എല്ലാകാര്യങ്ങളും വളരെ നിസാരമാണെന്നാണ് ആളുകള്‍ കരുതുന്നത്. പക്ഷേ, ഞാന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ലോകത്തെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അവര്‍ പറഞ്ഞു.
യൂട്ടോയിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ താന്‍ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് ഇവര്‍ പറയുന്നു.
സ്‌കൂളിലെ ഒരുദിവസം തുടങ്ങി അവസാനിക്കുന്നതുവരെ കളിയാക്കലുകളും ശകാരങ്ങളും നിരന്തര പീഡനങ്ങളും തനിക്ക് അവിടെ വെച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ജീവനക്കാര്‍ വളരെ ചീത്തയായ കാര്യങ്ങള്‍ പറയും. എന്നെക്കുറിച്ച് എനിക്ക് തന്നെ മോശം തോന്നിപ്പിക്കും വിധം നിരന്തരം കളിയാക്കുകയും ചെയ്തിരുന്നു.
ഞങ്ങളെ തകര്‍ക്കുകയെന്നതാണ് അവരിതിലൂടെ ലക്ഷ്യമിട്ടരുന്നതെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു.
ശാരീരികമായി പീഡനങ്ങളും അധിക്ഷേപങ്ങളും നേരിട്ടിരുന്നെന്നും അനുസരണക്കേട് കാട്ടാതിരിക്കാന്‍ കുട്ടികളില്‍ ഭയം വളര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചിരുന്നെന്നും ഇവര്‍ പറയുന്നു.
പാരീസിന്റെ വരാനിരിക്കുന്ന ദിസ് ഈസ് പാരീസ് എന്ന ഡോക്യുമെന്ററിയില്‍ ഇവരുടെ മൂന്ന് സഹാപാഠികള്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോര്‍ഡിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടികള്‍ ശ്രമിക്കുന്നുണ്ടെന്ന് തോന്നിയാല്‍ ദിവസത്തില്‍ 20 മണിക്കൂര്‍വരെ അവരെ ഒറ്റയ്ക്ക് നിര്‍ത്തി ശിക്ഷിക്കുമായിരുന്നെന്നും പാരിസ് ഹില്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഓരോ ദിവസവും പരിഭ്രാന്തപ്പെടുകയും കരയുകയും ചെയ്തിരുന്നു. വളരെ ദയനീയാവസ്ഥയായിരുന്നു. ഒരു തടവുകാരനെപ്പോലെയാണ് അവിടെ എനിക്ക് തോന്നിയത്, ജീവിതത്തെ ഞാന്‍ വെറുത്തു,”, അവര്‍ പറഞ്ഞു.
2003-ല്‍ പുറത്തിറങ്ങിയ ‘ദി സിമ്പിള്‍ ലൈഫ്’ എന്ന സീരീസ് പാരീസ് ഹില്‍ട്ടണന് ഏറെ പ്രശസ്തി നേടിക്കൊടുത്ത പരമ്പരയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക