ഐ.എഫ്.എഫ്.ഐ: സുവര്‍ണ മയൂരം ഇന്ത്യന്‍ ചിത്രത്തിന്
Movie Day
ഐ.എഫ്.എഫ്.ഐ: സുവര്‍ണ മയൂരം ഇന്ത്യന്‍ ചിത്രത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th November 2012, 4:00 pm

ഗോവ:  നാല്‍പ്പതിമൂന്നാമത് ഗോവ ചലചിത്രോത്സവത്തിന് ഇന്ന് കൊടിയിറങ്ങവേ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം ഇന്ത്യന്‍ സിനിമ കരസ്ഥമാക്കി.[]

പഞ്ചാബി ചിത്രമായ ആംങ്‌ഹെ ഗോര്‍ ഹെ ദാ ദെനാണ് സുവര്‍ണ മയൂരം. ഗുരുവിന്ദര്‍ സിങ്ങാണ് സംവിധായകന്‍.

പത്ത് ദിവസങ്ങളില്‍ 7 വേദികളിലായി 21 വിഭാഗങ്ങളില്‍ ഇരുന്നൂറിലധികം ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിക്കപ്പെട്ടത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലുള്‍പ്പെടെ 15 ചിത്രങ്ങളാണ് മത്സരവിഭാഗങ്ങളിലുണ്ടായിരുന്നത്.

ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി ആഘോഷത്തിന് തുടക്കതമിട്ടുകൊണ്ടാണ് ഇന്ത്യയുടെ ഔദ്യോഗിക ചലച്ചിത്ര മേളയുടെ നാല്‍പത്തിമൂന്നാം പതിപ്പിന് കൊടിയിറങ്ങുന്നത്. നൂറ് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സിനിമ എവിടെയെത്തി എന്ന ചര്‍ച്ചയ്ക്കും ഈ മേള തിരികൊളുത്തി.

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെമ്മീന്‍, എലിപ്പത്തായം, തമ്പ് എന്നീ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇന്നലെ ഹോമേജ് വിഭാഗത്തില്‍ നവോദയ അപ്പച്ചനെ അനുസ്മരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയും ടി.ദാമോദരന്റെ സ്മരാണാര്‍ത്ഥം കാലാപാനിയും പ്രദര്‍ശിപ്പിച്ചു.

ഏറ്റവും മികച്ച ചിത്രത്തിന് 40 ലക്ഷം രൂപയും സുവര്‍ണ്ണമയൂരവും മികച്ച സംവിധായകന് പതിനഞ്ചു ലക്ഷം രൂപയും രജതമയൂരവും മികച്ച നടനും നടിക്കും പത്തുലക്ഷം വീതം രൂപയും രജതമയുരവുമാണ് സമ്മാനം.