മലയാളി താരമായ എസ് ശ്രീശാന്ത്, മുംബൈ ടീം കളിക്കാരന്‍ അങ്കീത് ചവാന്‍, രാജസ്ഥാന്‍ ഓഫ് സ്പിന്നര്‍ അജിത് ചന്ദീല എന്നിവരെ ശനിയാഴ്ചയായിരുന്നു കോടതി കുറ്റവിമുക്തരാക്കിയിരുന്നത്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു.
“ഇത് അവര്‍ക്ക് വളരെ നല്ലതാണ്. കോടതിക്ക് ശരി എന്ന് തോന്നിയാതാണ് അവര്‍ ചെയ്തത്.” ഗാംഗുലി പറഞ്ഞു. ബംഗാളി ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക സമ്മാനദാന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീശാന്തിനും ചവാനും ആജീവനാന്ത വിലക്കായിരുന്നു ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്നത്. ചന്ദീലയുടെ വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
“കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി, ഇനി ബി.സി.സി.ഐക്ക് പ്രശ്‌നമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇത് ബി.സി.സി.ഐയെ സംബന്ധിച്ച കാര്യമാണ്.” എന്നായിരുന്നു ശ്രീശാന്തിന് ഇനി ടീമിലേക്ക് തിരിച്ചുവരാന്‍ കഴിയുമോ എന്നുള്ള ചോദ്യത്തിന് ഗാംഗുലിയുടെ മറുപടി. കോടതി വിധിയെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.