ചെന്നൈ സൂപ്പര്‍കിങ്‌സില്‍ കളിക്കുകയെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് ദിനേശ് കാര്‍ത്തിക്ക്. എന്നാല്‍ ഇതിനുള്ള സാധ്യത കുറഞ്ഞു വരികയാണെന്നും എന്നെങ്കിലും കളിക്കാനാകുമോ എന്നത് അറിയില്ലെന്നും കാര്‍ത്തിക്ക് പറഞ്ഞു.
“ചെന്നൈക്ക് വേണ്ടി കളിക്കുമെന്ന് ഐ.പി.എല്ലിന്റെ തുടക്കം മുതല്‍ ആഗ്രഹിച്ചിരുന്നതാണ്. 10 വര്‍ഷമായി അത് സാധിച്ചിട്ടില്ല. കാലം കഴിയും തോറും ആഗ്രഹം കുറഞ്ഞു വരികയാണ്. എന്നെങ്കിലും ചെന്നൈക്ക് വേണ്ടി കളിക്കാനാകുമോയെന്ന് പറയാനാകില്ല” ദ ഹിന്ദുവിനോട് ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു.
ജനിച്ചു വളര്‍ന്ന ചെന്നൈയെ പ്രതിനിധീകരിക്കാന്‍ സാധിച്ചാല്‍ സന്തോഷമുള്ള കാര്യമാണെന്നും ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു. അഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ തമിഴ്‌നാടിന് വേണ്ടി കളിക്കുന്ന ദിനേശ് കാര്‍ത്തിക് ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ്.
ആദ്യ സീസണ്‍ മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായ ദിനേശ് കാര്‍ത്തിക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, ആര്‍.സി.ബി, മുംബൈ ഇന്ത്യന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കായാണ് കളിച്ചിട്ടുള്ളത്.