വെറും നായികയാവാന്‍ ഞാന്‍ തയ്യാറല്ല: പ്രിയങ്ക ചോപ്ര
Movie Day
വെറും നായികയാവാന്‍ ഞാന്‍ തയ്യാറല്ല: പ്രിയങ്ക ചോപ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th October 2012, 3:15 pm

മുംബൈ: ബര്‍ഫിയുടെ ഗംഭീര വിജയത്തിന്റെ ഹാങ്ഓവറിലാണ് നടി പ്രിയങ്ക ചോപ്ര ഇപ്പോഴും. ബര്‍ഫിയിലെ പ്രകടനം ഏറെ കൈയ്യടി നേടിയതോടെ പ്രിയങ്കയും ചില തീരുമാനങ്ങളെടുത്തിരിക്കുകയാണ്.

വെറുതേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഇനി തന്നെ കിട്ടില്ലെന്നാണ് പ്രിയങ്ക പറയുന്നത്. അത് ഇനി ആരുടെ നായികയാവാനാണെങ്കിലും.[]

” മേക്കപ്പില്ലാതെ അഭിനിയിക്കുന്നത് ഒരു കുറവായി ഞാന്‍ കാണുന്നില്ല. അതേസമയം, മേക്കപ്പിട്ടും വളരെ നല്ല വേഷങ്ങള്‍ ചെയ്യാം, ഉദാഹരണത്തിന് എനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച ഫാഷനിലെ വേഷം.” പ്രിയങ്ക പറയുന്നു.

തനിക്ക് വെറുതെ ഒരു നായികമാത്രമാവേണ്ടയെന്നും ഒരു സ്ത്രീകഥാപാത്രമാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് പ്രിയങ്ക പറയുന്നത്.

” ഒരാള്‍ യഥാര്‍ത്ഥ അഭിനേതാവുന്നത് അയാള്‍ക്ക് ഏത് വേഷവും ചെയ്യാന്‍ സാധിക്കുമ്പോഴാണ്, അതിനുള്ള നിബന്ധനകള്‍ എന്താണെന്ന് എനിക്കറിയില്ല, ഏത് തരം വേഷങ്ങളാണ് ഇനി എന്നെ കാത്തിരിക്കുന്നതെന്നും എനിക്കറിയില്ല.” പ്രിയങ്ക പറയുന്നു.

രാംചരണ്‍ തേജ് സംവിധാനം ചെയ്യുന്ന സാഞ്ചീറിലാണ് പ്രിയങ്ക ചോപ്ര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രിയങ്ക ഐറ്റം നമ്പറുമായാണ് എത്തുന്നത് എന്നും കേള്‍ക്കുന്നത്.

എന്തായാലും അതിനെ കുറിച്ച് പ്രിയങ്ക പറയുന്നത് ഇങ്ങനെയാണ്,” സാഞ്ചീര്‍ എന്റെ ചിത്രമാണ്, ഞാന്‍ അഭിനയിക്കുന്ന സിനിമ.”

എന്തായാലും കാത്തിരിക്കാം, പ്രിയങ്കയുടെ അടുത്ത കഥാപാത്രത്തിനായി.