അവാര്‍ഡിന് വേണ്ടി ചിത്രങ്ങള്‍ ചെയ്യാറില്ല; അനില്‍ രാധാകൃഷ്ണന്‍
Daily News
അവാര്‍ഡിന് വേണ്ടി ചിത്രങ്ങള്‍ ചെയ്യാറില്ല; അനില്‍ രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2014, 1:07 pm

എല്ലാ ചിത്രങ്ങളും ട്രീം പ്രൊജക്ടുകളാണ്. ഞാന്‍ അവാര്‍ഡിന് വേണ്ടി ചിത്രങ്ങള്‍ ചെയ്യാറില്ല. നമ്മള്‍ തന്നെ തിക്കഥയെഴുതി സംവിധാനം ചെയ്യുമ്പോഴുള്ള ഗുണം എന്തെന്നാല്‍ നമ്മുടെ ഇഷ്ടത്തിന് നമുക്കതില്‍ തിരുത്തല്‍ വരുത്താം എന്നുള്ളതാണ്. അതാണ് എനിക്കും സൗകര്യം. എനിക്ക് ഭാവിയില്‍ തമിഴിലും ഹിന്ദിയിലും ചിത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ട്.


anil


ഒപ്പിനീയന്‍ / അനില്‍ രാധാകൃഷ്ണന്‍
മൊഴിമാറ്റം / ജീജ സഹദേവന്‍


[]തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ദേശീയ അവര്‍ഡ് നേടിയ സംവിധായകനാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. മലയാളത്തില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഈ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റുകളും ആയിരുന്നു.  “നോര്‍ത്ത് 24 കതം” എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്‌. തന്റെ പുതിയ വിശേഷങ്ങളുമായി അനില്‍ രാധാകൃഷ്ണന്‍.

 

തങ്കളെ സംബന്ധിച്ച എന്താണ് ഒരു നല്ല ചിത്രം?

ഞാന്‍ സിമ്പ്‌ളിസിറ്റിയില്‍ വിശ്വസിക്കുന്നു. ചിത്രം കണ്ടുകഴിഞ്ഞും കുറേക്കാലം അത് നമ്മുടെ മനസില്‍ നിലനില്‍ക്കണം. കണികള്‍ക്കിടയില്‍ എന്നന്നേക്കുമായി ഒരു ഇംപ്രഷന്‍ ഉണ്ടാക്കാന്‍ ഒരു ചിത്രത്തിന് കഴിയണം.

താങ്കളുടെ ചിത്രമായ “നോര്‍ത്ത് 24 കാത”ത്തിനും “സപ്തമശ്രീ തസ്‌കര”യ്ക്കും ഓപ്പണ്‍ എന്റിങ് ആണല്ലോ?

ബോധപൂര്‍വ്വമാണ് രണ്ട് ചിത്രങ്ങള്‍ക്കും ഓപ്പണ്‍ എന്റിങ് നല്‍കിയത്. പ്രേക്ഷകര്‍ തീയറ്റര്‍ വിടുംമ്പോളും എന്റെ ചിത്രത്തെക്കുറിച്ച് ചിന്തിക്കണം. അവര്‍ക്ക് ചിത്രത്തെ വ്യാഖ്യാനിക്കാനും അതില്‍ ഇന്‍വോള്‍വ്ഡ് ആകാനും കഴിയണം.

കഥാപാത്രത്തെയാണോ കഥയെ ആണോ ആദ്യം പരിഗണിക്കുക?

എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ആദ്യം നോക്കുന്നത് കഥാപാത്രത്തെയാണ്. സമീര്‍ താഹിറിന്റെ “ചാപ്പ കുരിശി”ല്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ടിരിക്കുമ്പോളാണ് എനിക്ക് “നോര്‍ത്ത് 24 കാത”ത്തിന്റെ ത്രഡ് കിട്ടുന്നത്. ആ കഥാപാത്രത്തെ എനിക്ക് ഇഷ്ടക്കെട്ടത് കൊണ്ടാണ് പിന്നീട് ഞാനത് ഡവലപ്പ് ചെയ്തത്.

ആദ്യ ചിത്രത്തില്‍ തന്നെ രണ്ട് അവാര്‍ഡുകള്‍ കിട്ടി, താങ്കളുടെ രണ്ടാമത്തെ ചിത്രത്തില്‍ ഇതിന്റെ സമ്മര്‍ദം ഉണ്ടാിരുന്നോ?

എനിക്ക് ഒരു സമ്മര്‍ദവും ഉണ്ടായിരുന്നില്ല, സാമാന്യ ജനത്തിന് വേണ്ടി ചെറിയ ബഡ്ജറ്റില്‍ ഒരു സിമ്പിള്‍ ചിത്രമാണ് എനിക്ക് ചെയ്യേണ്ടിയിരുന്നത്. ഞാന്‍  ഒരു പ്രേക്ഷകന്റെ സ്ഥാനത്ത് നിന്ന് ചിത്രം കണ്ടതിന് ശേഷമാണ് സിനിമ ചെയ്യുന്നത്.

താങ്കളുടെ ഫാമിലിയുടെ സപ്പോര്‍ട്ട് എങ്ങനെയാണ്?

പൂനയിലെ പ്ലം ജോബ് ഉപേക്ഷിച്ചാണ് ഞാന്‍ ഇവിടേക്ക് വന്നത്. എന്റെ സ്വപ്നം സാക്ഷാതികരിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ കേരളത്തില്‍ സെറ്റില്‍ഡായത്. എന്റെ മകന്‍ അവിടെ നല്ലൊരു സ്‌കൂളിലാണ് പഠിച്ചിരുന്നത്. 2010ലാണ് ഞങ്ങള്‍ കേരളത്തിലേക്ക് വന്നത്. എന്റെ ആദ്യ ഫിലിം യാഥാര്‍ത്യമാക്കാന്‍ എനിക്ക് മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടിവന്നു.

ഞാന്‍ ഇതുവരെ ഒന്നും സമ്പാദിച്ചിട്ടില്ല, പക്ഷേ എന്റെ ഫാമിലി എനിക്ക് വളരെയധികം സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. എന്റെ രണ്ട് സിനിമകളുടെയും സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതില്‍ എന്റെ അമ്മ ഒരുപാട് സഹായിച്ചിട്ടുണ്ട്. എനിക്ക് എഴുതണം എന്നു തോന്നുമ്പോള്‍ അമ്മയും എന്റെ കൂടെ ഇരിക്കും.

ഞാന്‍ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ വീട്ടില്‍ നിന്ന് തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും “സപ്തമശ്രീ തസ്‌കര”യുടെ സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് 50Km എങ്കിലും ഞാന്‍ നടന്നിട്ടുണ്ടാകും.

ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും താങ്കള്‍ക്ക് കിട്ടിക്കഴിഞ്ഞു, എന്താണ് അടുത്തത് ?

എനിക്ക് നല്ല ചിത്രങ്ങള്‍ ചെയ്യണം, എന്നെ സംബന്ധിച്ച് എല്ലാ ചിത്രങ്ങളും ട്രീം പ്രൊജക്ടുകളാണ്. ഞാന്‍ അവാര്‍ഡിന് വേണ്ടി ചിത്രങ്ങള്‍ ചെയ്യാറില്ല.

മറ്റൊരാള എഴുതുന്ന സ്‌ക്രിപ്റ്റില്‍ താങ്കള്‍ ചിത്രം ചെയ്യുമോ?

മറ്റൊരാള്‍ സ്‌ക്രിപ്റ്റ് എഴുതിയ ചിത്രം ചെയ്യാനാണ് എന്റെ അടുത്ത ശ്രമം. നമ്മള്‍ തന്നെ തിക്കഥയെഴുതി സംവിധാനം ചെയ്യുമ്പോഴുള്ള ഗുണം എന്തെന്നാല്‍ നമ്മുടെ ഇഷ്ടത്തിന് നമുക്കതില്‍ തിരുത്തല്‍ വരുത്താം എന്നുള്ളതാണ്. അതാണ് എനിക്കും സൗകര്യം. എനിക്ക് ഭാവിയില്‍ തമിഴിലും ഹിന്ദിയിലും ചിത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ട്.

 

കടപ്പാട്: ദ ടൈംസ് ഓഫ് ഇന്ത്യ