| Friday, 26th June 2015, 1:10 pm

റൊമാന്റിക് റോളുകള്‍ ഞാന്‍ തെരഞ്ഞെടുക്കുന്നതല്ല: നിഷാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മറ്റൊരു റൊമാന്റിക് കഥാപാത്രവുമായി മോളിവുഡിലെത്തുകയാണ് നടന്‍ നിഷാന്‍. അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന “ലാവന്റര്‍” എന്ന ചിത്രത്തിലാണ് നിഷാന്‍ എത്തുന്നത്.

ഇറാനിയന്‍ താരം എല്‍ഹാം മിശ്രയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

“നായികയുമായി പ്രണയത്തിലാവുന്ന കലാകാരനായ യുവാവിന്റെ വേഷമാണ് ചിത്രത്തില്‍ ചെയ്യുന്നത്. അവളെ രഹസ്യമായി ആരാധിക്കുന്ന ഒരാളുണ്ട്. റഹ്മാനാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവള്‍ക്ക് ആ ആരാധകനെയും ഇഷ്ടമാണ്. പക്ഷെ അത് ആരാണെന്ന് അറിയില്ല. അത് ഞാനാണെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. ഇതിനിടയില്‍ മറ്റൊരു കഥകൂടി നീങ്ങുന്നുണ്ട്. പിന്നീട് എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമ പറയുന്നത്.” നിഷാന്‍ പറഞ്ഞു.

റഹ്മാനൊപ്പം വര്‍ക്കു ചെയ്യുകയെന്നത് മികച്ച അനുഭവമാണെന്നും നിഷാന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം ഒരുപാട് സഹായിച്ചെന്നും താരം വ്യക്തമാക്കി.

മിക്ക സിനിമകളും റൊമാന്റിക് ടെച്ചുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നിഷാന്‍ പറയുന്നത് അത് താന്‍ തെരഞ്ഞെടുക്കുന്നതല്ലെന്നാണ്. “മിക്കപ്പോഴും സ്‌ക്രീനില്‍ റൊമാന്റിക് സീനുമായാണ് ഞാന്‍ വരാറുള്ളത്. എന്നാല്‍ എനിക്കു ലഭിക്കുന്ന ഏതുവേഷവും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.” അദ്ദേഹം വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more