| Saturday, 28th December 2024, 2:03 pm

എനിക്ക് പൂക്കൾ വേണ്ട, എനിക്ക് എൻ്റെ ഉക്രൈൻ മതി: റഷ്യൻ അധിനിവേശത്തിനെതിരായ സ്ത്രീകളുടെ ചെറുത്തുനിൽപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെയുള്ള സ്ത്രീകളുടെ ചെറുത്തുനിൽപ്പ് തുടരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ, റഷ്യൻ സൈനികർ തെക്കൻ ഉക്രെയ്നിലെ മെലിറ്റോപോൾ നഗരത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുലിപ്സും മിമോസയുടെ കൊമ്പുകളും കൈമാറുകയായിരുന്നു. അധിനിവേശക്കാരും നിവാസികളും തമ്മിലുള്ള സൗഹൃദബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നീക്കമായിരുന്ന് അത്.

എന്നാൽ തലേദിവസം രാത്രി ആരോ ചുവരുകളിലും വിളക്കുകാലുകളിലും പോസ്റ്ററുകൾ ഒട്ടിച്ചു. പരമ്പരാഗത എംബ്രോയ്ഡറി ഷർട്ട് ധരിച്ച ഒരു റഷ്യൻ പട്ടാളക്കാരൻ്റെ തലയിൽ പൂച്ചെണ്ട് വെച്ച് അടിക്കുന്ന ഉക്രൈനിയൻ യുവതിയുടെ ചിത്രം പോസ്റ്ററുകളിൽ ഉണ്ടായിരുന്നു. ‘എനിക്ക് പൂക്കൾ വേണ്ട, എനിക്ക് എൻ്റെ ഉക്രെയ്ൻ വേണം’ എന്ന മുദ്രാവാക്യവും അതിൽ ഉണ്ടായിരുന്നു.

തെക്ക് ക്രിമിയ മുതൽ കിഴക്ക് ലുഹാൻസ്ക് മേഖല വരെയുള്ള റഷ്യൻ അധിനിവേശ ഉക്രൈനിലെ ഒരു സ്ത്രീ പ്രതിരോധ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു അത്. ഈ പ്രസ്ഥാനത്തെ സല മാവ്കാ ( Zla Mavka ) എന്ന് വിളിക്കുന്നു. ഉക്രൈനിയൻ പുരാണത്തിലെ മാവ്കി പുരുഷന്മാരെ അവരുടെ നാശത്തിലേക്ക് നയിക്കുന്ന അമാനുഷിക സ്ത്രീകളാണ് മാവ്കി. റഷ്യൻ പട്ടാളക്കാരെ ഉക്രൈനിയൻ ജനത ഓർക്സ് എന്നാണ് വിളിക്കുന്നത്. ഓർക്സിന്റെ എതിരാളിയാണ് മാവ്കി.

തങ്ങൾ മാവ്കിയെപോലെയാണെന്ന് ഉക്രൈനിയൻ സ്ത്രീകൾ പറയുന്നു. അവർ റഷ്യക്കെതിരായ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യാജ റൂബിൾ നോട്ടുകൾ തെരുവുകളിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. വഴിയാത്രക്കാർ സല മാവ്കായുടെ 2000 റൂബിൾ നോട്ടുകളിൽ ഒന്ന് എടുക്കുമ്പോൾ, പ്രതീക്ഷിച്ചതുപോലെ, റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള റസ്‌കി ദ്വീപുമായി വ്‌ളാഡിവോസ്റ്റോക്കിനെ ബന്ധിപ്പിക്കുന്ന റസ്‌കി പാലത്തിൻ്റെ ചിത്രമല്ല കാണുക.

Diary entries by women in the network are illustrated by an artist in unoccupied Ukraine before being posted to their Telegram channel. A selection are reproduced in a touring exhibition, currently in Dnipro. Photograph: Julia Kochetova/The Guardian

പകരം റഷ്യയ്ക്കും ക്രിമിയയ്ക്കും ഇടയിലുള്ള ക്രിമിയൻ പാലം ആയിരിക്കും കാണുക. 2022 ഒക്ടോബറിൽ ഉക്രൈനിയൻ ബോംബ് ഉപയോഗിച്ചാണ് ഇത് തകർക്കപ്പെട്ടത്. സല മാവ്കായുടെ വ്യാജ റൂബിൾ നോട്ടിൽ അവശിഷ്ടങ്ങൾക്കിടയിൽ ഒരു ഉക്രേനിയൻ പതാക ഉയരുന്നതും കാണിക്കുന്നു.

ടെലിഗ്രാം ആപ്പിലെ സല മാവ്കാ ചാനലിൽ സ്ത്രീകൾ അവർ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഫോട്ടോഗ്രാഫുകളും അവരുടെ ദൈനംദിന ജീവിതത്തിൻ്റെ വിവരണങ്ങളും പങ്കിടുന്നു. പരസ്പരം പേരുകളോ വിവരങ്ങളിലോ പങ്കുവെക്കാതെയാണവർ തങ്ങളുടെ പ്രവർത്തനങ്ങൾ പങ്കുവെക്കുക. അവർ പരസ്പരം ഓൾഹ എന്ന പേരിൽ ആണ് അറിയപ്പെടുക.

അധിനിവേശ നഗരങ്ങളിൽ ഉക്രൈൻ അനുകൂല വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അപകടകരമാണ്. കാലക്രമേണ അപകടം കൂടുതൽ വർധിച്ചു. റഷ്യൻ അധിനിവേശ നഗരങ്ങളിൽ നിരീക്ഷണ ക്യാമറകളുടെ വ്യാപനം പോസ്റ്ററുകൾ സ്ഥാപിക്കുന്നതിലുള്ള അപകടം വർധിപ്പിച്ചു.

Content Highlight: I don’t want flowers, I want my Ukraine’: women’s acts of resistance against Russian occupation

We use cookies to give you the best possible experience. Learn more