തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പമുള്ള പ്രഭാത ഭക്ഷണത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
താന്‍ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും വേണമെങ്കില്‍ കേരള ഹൗസിലെ ജീവനക്കാരോട് ചോദിക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജീവനക്കാരനെ ക്ഷണിച്ച് ‘ ഞാന്‍ പ്രഭാത ഭക്ഷണം കഴിക്കാറുണ്ടോ’, എന്ന് ചോദിച്ചു. ജീവനക്കാരന്‍ ഇല്ല എന്നും മറുപടി പറഞ്ഞു.
ധന്‍കറോടൊപ്പം കഴിഞ്ഞ ദിവസം രാവിലെ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണറെയും മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു ഉപരാഷ്ട്രപതി കേരളത്തില്‍ എത്തിയത്. സ്ഥാനമേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്.
തുടര്‍ന്ന് തന്നെ രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപികയായ രത്ന നായരെ കണ്ണൂരിലെ വീട്ടിലെത്തി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പത്നി സുദേഷ് ധന്‍കറും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
content highlight: I don’t eat breakfast; Governor explains why breakfast was denied at Chief Minister’s residence