ന്യൂദല്‍ഹി: മതപരിവര്‍ത്തന നിയമത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെ നിയമത്തിന് പൂര്‍ണ പിന്തുണയുമായി കേന്ദ്രപ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. വിവാഹത്തിന് വേണ്ടിയുള്ള മതം മാറ്റത്തെ വ്യക്തപരമായി താന്‍ അംഗീകരിക്കുന്നില്ലെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘എനിക്കറിയാവുന്നിടത്തോളം, മുസ്ലിം മതത്തില്‍ ഒരാള്‍ക്ക് മറ്റൊരു മതത്തില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാന്‍ കഴിയില്ല. വിവാഹത്തിനുള്ള മതപരിവര്‍ത്തനത്തെ ഞാന്‍ വ്യക്തിപരമായി അംഗീകരിക്കുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.പിയില്‍ നടപ്പാക്കിയ മത പരിവര്‍ത്തന നിരോധന നിയമത്തെ പിന്തുണച്ചുകൊണ്ടാണ് രാജ് നാഥ് സിംഗ് സംസാരിച്ചത്.
നിയമവിരുദ്ധമായ മതം മാറ്റം തടയുന്നതിന് വേണ്ടിയാണ് നിയമമെന്നാണ് രാജ് നാഥ് സിംഗിന്റെ വാദം.
അതേസമയം, നാല് മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെ മത പരിവര്‍ത്തന നിരോധന നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും മത പരിവര്‍ത്തന നിരോധന ബില്‍ പാസാക്കിയിരുന്നു.
യു.പിയിലെ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് പ്രകാരം മതം മാറുന്നതിനും വിവാഹം കഴിക്കുന്നതിനും രണ്ട് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങണം എന്നാണ് പറയുന്നത്.
ഒരു മാസത്തിനിടെ പത്തോളം കേസുകളാണ് പുതിയ നിയമവുമായി ബന്ധപ്പെട്ട് യു.പിയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക