പോണ്ടിച്ചേരി: ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വളരെ മോശമാണെന്നും അതുകൊണ്ടാണു സ്വര്‍ണമെഡല്‍ നിഷേധിച്ചതെന്നും ഹിജാബ് ധരിച്ചതിന്റെ പേരില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ നിന്നു പുറത്താക്കപ്പെട്ട പെണ്‍കുട്ടി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു റബീഹ അബ്ദുറഹീമിന്റെ പ്രതികരണം.
‘അവരെന്നോട് സ്‌റ്റേജില്‍ വന്ന് സ്വര്‍ണമെഡല്‍ സ്വീകരിക്കാന്‍ പറഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ നിഷേധിച്ചു. എനിക്കാ സ്വര്‍ണമെഡല്‍ വേണ്ട. കാരണം, ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വളരെ മോശമാണ്.
ഇതു വിദ്യാര്‍ഥികളോടും എന്‍.ആര്‍.സിക്കും പൗരത്വ ഭേദഗതി നിയമത്തിനും പൊലീസ് അക്രമത്തിനും എതിരെ പ്രതിഷേധിക്കുന്നവരോടുമുള്ള സമാധാനപരമായ രീതിയിലുള്ള ഐക്യദാര്‍ഢ്യമാണ്.’- റബീഹ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ എം.എ മാസ് കമ്മ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവാണ് റബീഹ.