ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ താന്‍ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. മഹുവ പാര്‍ലമെന്റില്‍ അശ്ലീലകരമായ വാക്കുകള്‍ ഉപയോഗിച്ചുവെന്ന ആരോപണം ബി.ജെ.പി എം.പിമാര്‍ ഉയര്‍ത്തിയിരുന്നു. അതില്‍ മറുപടി മറുപടി പറയുകയാണ് മഹുവ.
‘ഞാന്‍ ഹിന്ദി സംസാരിക്കുന്നൊരാളല്ല, അവര്‍ ഹിന്ദിയില്‍ ഈ വാക്കിന് പല അര്‍ത്ഥങ്ങളും കണ്ടുപിടിക്കുകയാണ്. അത് എന്റെ കുഴപ്പമല്ല. ഞാന്‍ പറയുന്നത് ശരിയോ തെറ്റോ അല്ല, എനിക്ക് നിങ്ങള്‍ സഭയില്‍ സംരക്ഷണം നല്‍കേണ്ടതുമില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയവുമല്ല’.
മോജോക്ക് നല്‍കിയ അഭിമുഖത്തില്‍ മഹുവ മൊയ്ത്ര പറഞ്ഞു.
ഹറാം എന്ന വാക്കിന് അറബിയില്‍ പാപമായത് എന്നാണ് അര്‍ത്ഥം. തെറ്റ് ചെയ്യുക എന്ന അര്‍ത്ഥത്തിലാണ് ഞാനത് ഉപയോഗിച്ചത്. സഭയില്‍ തെറ്റ് കണ്ടത് കൊണ്ടാണ് ആ വാക്ക് പ്രയോഗിച്ചതും. മഹുവ മൊയ്ത്ര വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന നന്ദിപ്രമേയ പ്രസംഗത്തില്‍ മഹുവ മൊയ്ത്ര അശ്ലീല പരാമര്‍ശം ഉപയോഗിച്ചുവെന്ന ആരോപണം നേരിട്ടിരുന്നു. മഹുവ ഹരാമി എന്ന വാക്ക് ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ബി.ജെ.പി രാഗത്തെത്തിയത്.
അദാനി വിഷയത്തിലുള്ള മഹുവയുടെ പ്രസംഗം ബി.ജെ.പി എം.പിമാര്‍ പലതവണ തടസപ്പെടുത്തി. മഹുവ സംസാരിക്കുന്നതിനിടയില്‍ പല തവണ ബി.ജെ.പി എം.പി രമേഷ് ബിധുരി ഇടയില്‍ കയറി പ്രസംഗം തടസപ്പെടുത്തിയിരുന്നു.
മഹുവ മൊയ്ത്രുവിന്റെ സമയം കഴിഞ്ഞ് ടി.ഡി.പി എം. പി. കെ.റാം മോഹന്‍ നായിഡുവിന്റെ പ്രസംഗമായിരുന്നു.
ആ സമയത്ത് രമേഷ് ബിധുരി മിണ്ടാതിരിക്കുകയായിരുന്നു. ഇതിനെതിരെ മഹുവ പ്രതികരിച്ചു. അപ്പോള്‍ ഉപയോഗിച്ച ‘ഹറാം’ എന്ന വാക്കിനെയാണ് പിന്നീട് ബി.ജെ.പി അശ്ലീലമെന്ന് പറഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബി.ജെ.പി എം.പി രമേഷ് ബിധുരിയെ ആക്ഷേപിച്ചതിന് മഹുവ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
താന്‍ ആപ്പിളിനെ ഓറഞ്ച് എന്ന് വിളിക്കില്ലെന്നും ആപ്പിളിനെ ആപ്പിള്‍ എന്ന് മാത്രമേ വിളിക്കുവെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിന് മറുപടിയായി മഹുവ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരം ഇതാണോ എന്ന് ചോദിച്ച് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ഡോ. സുകാന്ത മജുംദാര്‍ ഉള്‍പ്പെടെയുള്ളവര്‍ മഹുവ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു.
CONTENT HIGHLIGHT: I didn’t mean obscene, I meant sinful; Mahua Moitra in remarks in the Rajya Sabha