അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാനായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് ഗുജറാത്തിലെ പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. ബി.ജെ.പിയെന്ന വലിയ കള്ളന്‍മാരെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ ഒരുപക്ഷേ പിന്തുണച്ചേക്കാമെന്നായിരുന്നു ഹാര്‍ദിക് പട്ടേലിന്റെ വാക്കുകള്‍.
അല്‍പം ക്ഷമയോടെ കാത്തിരിക്കണം. ഇപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. അഹമ്മദാബാദിലെ ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിളിപ്പിച്ച പ്രകാരം താന്‍ എത്തിയിരുന്നെങ്കിലും അവിടെ വെച്ച് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഹാര്‍ദിക് പട്ടേല്‍ പറയുന്നു. നോര്‍ത്ത് ഗുജറാത്തിലെ മണ്ഡലില്‍ നടത്തിയ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു ഹാര്‍ദിക് പട്ടേല്‍.
“കോണ്‍ഗ്രസ് ക്ഷണിച്ച പ്രകാരമാണ് അവിടെ എത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അവിടെ എത്തിയത്. ഗുജറാത്തിന്റെ കോണ്‍ഗ്രസ് ചാര്‍ജ്ജുള്ള അശോക് ഖേലോട്ടുമായി സംസാരിച്ചു. അപ്പോള്‍ തന്നെ സമയം വൈകിയിരുന്നു. ഹോട്ടലില്‍ നിന്നും ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഹോട്ടലിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങളൊക്കെ അപ്പോഴേക്കും ബി.ജെ.പി ചോര്‍ത്തിക്കഴിഞ്ഞിരുന്നു. ഇവിടെയുള്ള എല്ലാം ബി.ജെ.പിയുടെ സ്വത്തുക്കളാണല്ലോ- ഹര്‍ദിക് പറയുന്നു.
ഹോട്ടലില്‍ എത്തിയ തനിക്ക് മാധ്യമങ്ങളുടെ തിരക്ക് കാരണമാണ് മുന്‍വശത്തുകൂടെ തിരിച്ചുവരാന്‍ കഴിയാതിരുന്നത്. രാഹുല്‍ഗാന്ധിയെ താന്‍ കണ്ടിട്ടില്ല. പക്ഷേ മാധ്യമങ്ങള്‍ താന്‍ അദ്ദേഹത്തെ കണ്ടു എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഞാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയൊന്നും കണ്ടിട്ടില്ല.- ഹാര്‍ദിക് പട്ടേല്‍ പ്രതികരിച്ചു.
ഹാര്‍ദിക് പട്ടേലും ദളിത് നേതാവ് ജിഗ്‌നേഷ് മെവാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഹോട്ടല്‍ ഐബിയും പൊലീസും റെയ്ഡ് ചെയ്തതായി നേരത്തെ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഹാര്‍ദിക് പട്ടേല്‍ തന്റെ മുറിയിലെത്തി ചര്‍ച്ച നടത്തിയത്. ഹാര്‍ദികും ജിഗ്നേഷ് മേവാനിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഹോട്ടല്‍ മുറികളില്‍ പൊലീസും ഐബിയും പരിശോധന നടത്തുകയായിരുന്നെന്നും ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയായിരുന്നെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
എന്റെ പേരില്‍ ബുക്ക് ചെയ്ത് മുറിയിലാണ് പൊലീസും ഐബിയും പരിശോധന നടത്തിയത്. ഹാര്‍ദികും ജിഗ്നേഷും ക്രിമിനലുകളോ, പിടികിട്ടാപ്പുള്ളികളോ ആണോ എന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും ഇരുവരുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തിയപ്പോള്‍ പരിശോധന നടത്തിയിരുന്നില്ലെന്നും ഇപ്പോഴത്തെ റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.