| Thursday, 19th September 2019, 11:18 am

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കൊല്ലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി 1,02,27000 രൂപയും ഒന്‍പത് ശതമാനം പലിശയും നല്‍കാന്‍ കൊല്ലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ വിപിന്‍ ഭവനത്തില്‍ വിപിന്‍ മോഹന് (28) ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് അഡീഷണല്‍ ജില്ലാ ജഡ്ജി ജയകുമാര്‍ ജോണ്‍ ഉത്തരവിട്ടത്.

വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന സാഹചര്യങ്ങളില്‍ ഇത്രയും വലിയ തുക നഷ്ടപരിഹാരമായി വിധിക്കുക അപൂര്‍വമാണെന്ന് വിപിന്‍ മോഹന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2016 ഏപ്രില്‍ 18 നാണ് വിപിന്‍ അപകടത്തില്‍പ്പെടുന്നത്. കൊല്ലം ആയൂര്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കവേ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു.

സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യുകയായിരുന്നു വിപിന്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിപിന്‍ ഒന്‍വര്‍ഷത്തോളം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇപ്പോഴും സംസാര ശേഷി പൂര്‍ണമായി വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more